ജനിച്ചത് കൊളംബിയയിലോ? വിവാദ താരം ബൈറണ്‍ കാസ്റ്റിലോയെ ഒഴിവാക്കി ഇക്വഡോറിന്റെ ലോകകപ്പ് സംഘം
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th November 2022 10:46 AM |
Last Updated: 15th November 2022 10:46 AM | A+A A- |

ബൈറണ്‍ കാസ്റ്റിലോ/ഫോട്ടോ: എഎഫ്പി
ക്വീറ്റോ: ഖത്തര്‍ ലോകകപ്പിലേക്കുള്ള 26 അംഗ സംഘത്തെ ഏറ്റവും അവസാനം പ്രഖ്യാപിച്ച രാജ്യം ഇക്വഡോറാണ്. ഡെഡ്‌ലൈനിന്റെ അവസാന മണിക്കൂറുകളില്‍ തന്റെ സംഘത്തെ ഇക്വഡോര്‍ പരിശീലകന്‍ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ വിവാദ താരം ബൈറണ്‍ കാസ്റ്റിലോയുടെ അഭാവമാണ് ആരാധകരെ ഞെട്ടിക്കുന്നത്.
കൊളംബിയയില്‍ ജനിച്ച കാസ്റ്റിലോ ഇക്വഡോറിന് വേണ്ടി കളിക്കാന്‍ യോഗ്യനല്ല എന്ന് ആരോപിച്ച് ചിലിയും പെറുവുമാണ് പരാതി നല്‍കിയത്. കാസ്റ്റിലോ വ്യാജ പാസ്‌പോര്‍ട്ടും ജനന സര്‍ട്ടിഫിക്കറ്റും ഉപയോഗിച്ചതായി ചിലി ആരോപിച്ചിരുന്നു. 1995ല്‍ കൊളംബിയയിലെ ടുമാകോയിലാണ് കാസ്റ്റിലോ ജനിച്ചതെന്നാണ് ചിലിയുടെ ആരോപണം.
ഇക്വഡോറിന് മൂന്ന് പോയിന്റ് നഷ്ടമാവും
പരാതിയുമായി ചിലി എത്തിയെങ്കിലും ഖത്തര്‍ ലോകകപ്പ് കളിക്കാന്‍ ഇക്വഡോറിനെ അനുവദിക്കുകയാണ് ചെയ്തത്. 1998ല്‍ ഇക്വഡോറിലെ ജനറല്‍ വില്ലാമില്‍ പ്ലേയാസിലാണ് കാസ്റ്റിലോ ജനിച്ചതെന്നാണ് പാസ്‌പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ കാസ്റ്റിലോയുടെ തെറ്റായ ജനന വിവരങ്ങള്‍ വെച്ച് പാസ്‌പോര്‍ട്ട് തയ്യാറാക്കിയതിന്റെ പേരില്‍ 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നിന്ന് ഇക്വഡോറിന് മൂന്ന് പോയിന്റ് നഷ്ടമാവും. കായിക തര്‍ക്ക പരിഹാര കോടതിയുടേതാണ് വിധി.
ബ്രസീല്‍, അര്‍ജന്റീന, ഉറുഗ്വേ എന്നിവര്‍ക്കൊപ്പം കോണ്‍മെബോളില്‍ നിന്ന് ഖത്തര്‍ ലോകകപ്പിലേക്ക് ഇക്വഡോര്‍ യോഗ്യത നേടിയത്. ഗ്രൂപ്പ് എയില്‍ ഖത്തറിനും സെനഗലിനും നെതര്‍ലന്‍ഡ്‌സിനും ഒപ്പമാണ് ഇക്വഡോര്‍.
ഇക്വഡോറിന്റെ 18 യോഗ്യതാ മത്സരങ്ങളില്‍ എട്ടിലും കാസ്റ്റിലോ കളിച്ചിരുന്നു. കാസ്റ്റിലോ കളിച്ച ലോകകപ്പ് മത്സരങ്ങളില്‍ ഇക്വഡോറിന് ലഭിച്ച പോയിന്റുകള്‍ നഷ്ടമാകുമോ എന്ന ആശങ്കയാണ് ടീമിന് മുന്‍പില്‍ നിന്നിരുന്നത്. എന്നാല്‍ അതുണ്ടായില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
ശരത് കമാലിന് ഖേല്‍ രത്‌ന; മലയാളികളായ എച്എസ് പ്രണോയിക്കും എല്‍ദോസ് പോളിനും അര്‍ജുന അവാര്‍ഡ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ