ഭാഗ്യം തുണയ്ക്കാന്‍ ഗോള്‍കീപ്പറിന് മുത്തം, മീശയെടുക്കല്‍; ലോകകപ്പിലെ അന്ധവിശ്വാസങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2022 11:21 AM  |  

Last Updated: 16th November 2022 11:23 AM  |   A+A-   |  

lorent_blanc

ലോറന്റ് ബ്ലാന്‍ങ്കും ഗോള്‍കീപ്പര്‍ ഫാബിയാനും/ഫോട്ടോ: ട്വിറ്റര്‍

 

ലോകകപ്പ് ആവേശത്തിലാണ് ലോകം. കിക്കോഫിനായി ദിവസങ്ങളെണ്ണിയാണ് കാത്തിരിപ്പ്. ടീമുകളുടെ സാധ്യതകള്‍ സംബന്ധിച്ച കണക്കു കൂട്ടലുകളെല്ലാം തകൃതിയായി നടക്കുന്നു. മൈതാനത്ത് വിസ്മയിപ്പിക്കുന്ന നാളുകള്‍ക്കായി ആരാധകര്‍ കാത്തിരിക്കുമ്പോള്‍ കഴിഞ്ഞു പോയ ലോകകപ്പുകളില്‍ വിചിത്രമായി തോന്നുന്ന പല അന്ധവിശ്വാസങ്ങളും നിറഞ്ഞിരുന്നു. 

ലോറന്റ് ബ്ലാന്‍ങ്കിന്റെ മുത്തം

1998ല്‍ ഫ്രഞ്ച് നായകന്‍ ലോറന്റ് ബ്ലാന്‍ങ്കിന് മത്സരം ആരംഭിക്കുന്നതിന് മുന്‍പൊരു പതിവുണ്ടായിരുന്നു. ഗോള്‍കീപ്പര്‍ ഫാബിയാന്‍ ബാര്‍തെസിന്റെ മുട്ടത്തലയില്‍ ഉമ്മ വെക്കുക എന്നതായിരുന്നു ഇത്. ഭാഗ്യം വരാന്‍ വേണ്ടിയായിരുന്നു ഇത്. ആ വര്‍ഷം ബ്രസീലിനെ തോല്‍പ്പിച്ച് ഫ്രാന്‍സ് കിരീടവും ചൂടി. 

സെര്‍ജിയോ ഗോയ്‌കോഷ്യ

അര്‍ജന്റീനയുടെ ഗോള്‍വല കാത്ത് നിറഞ്ഞ സെര്‍ജിയോ ഗോയ്‌കോഷ്യയുടെ പേരിലും വിചിത്രമായ കഥയുണ്ട്. ലോകകപ്പില്‍ തന്റെ ടീം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് പോകുന്ന സമയങ്ങളില്‍ സെര്‍ജിയോ മൈതാനത്ത് രഹസ്യമായി മൂത്രമൊഴിക്കാറുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഭാഗ്യം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. 1990ലെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മുതല്‍ പിന്നെ വന്ന തന്റെ കരിയറിലെ ഷൂട്ടൗട്ടുകളിലെല്ലാം താരം ഇത് തുടര്‍ന്നു. 

സെര്‍ജിയോ ഗോയ്‌കോഷ്യ, ഫോട്ടോ: ട്വിറ്റര്‍

മരിയോ കെംപെസ്

1978ലെ ലോകകപ്പിന്റെ സമയം അര്‍ജന്റൈന്‍ പരിശീലകന്‍ ഫോമിലെത്താതെ നിന്നിരുന്ന സ്‌ട്രൈക്കര്‍ മരിയ കെംപെസിന് ഒരു നിര്‍ദേശം നല്‍കി. രണ്ടാം റൗണ്ട് മത്സരങ്ങള്‍ക്ക് മുന്‍പ് മീശ കളയുക. പരിശീലകന്‍ പറഞ്ഞത് പോലെ ചെയ്ത കെംപെസ് പിന്നെ വന്ന 4 കളിയില്‍ നിന്ന് സ്‌കോര്‍ ചെയ്തത് 6 ഗോളുകള്‍. ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിന് എതിരെ നേടിയ വിജയ ഗോളും ഇതില്‍ ഉള്‍പ്പെടുന്നു. 

ഡെലെ അലി 

മത്സരത്തിന് മുന്‍പ് ഇംഗ്ലണ്ട് മധ്യനിര താരം ഡെലെ അലിക്കും വിചിത്രമായൊരു പതിവുണ്ട്. ഇടത് കാലില്‍ സര്‍ജിക്കല്‍ ടേപ്പ് കെട്ട് 8 മിനിറ്റ് ഐസ് ബാത് ആണ് ഡെലെ അലി ചെയ്യുക. 11 വയസുള്ളപ്പോള്‍ മുതല്‍ ഡെലെ അലി തുടരുന്ന പതിവാണ് ഇത്. 2018ലെ ഫിഫ ലോകകപ്പിലും ഡെലെ അലി ഈ പതിവ് തുടര്‍ന്നു. 

ജൂലിയന്‍ ഡ്രാക്സ്ലര്‍

വമ്പന്‍ മത്സരങ്ങള്‍ക്ക് മുന്‍പ് സെന്റ് പൂശുകയാണ് ജര്‍മന്‍ താരം ജുലിയന്‍ ഡ്രാക്സ്ലര്‍  പതിവ്. 2018 ലോകകപ്പിലും താരം ഈ പതിവ് തുടര്‍ന്നു. ജര്‍മനി കിരീടവും ചൂടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ മെസിയും കൂട്ടരും; ഇന്ന് യുഎഇക്കെതിരെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ