29ാം വയസില്‍ അരങ്ങേറ്റം, ഒമാനെതിരെ 80ാം മിനിറ്റില്‍ വിജയ ഗോളും; ജര്‍മനിയുടെ തുറുപ്പുചീട്ടാവാന്‍ നിക്ലസ് 

ഒമാന് എതിരെ 46ാം മിനിറ്റിലാണ് 17കാരന്‍ മൊകോകോവിനെ പിന്‍വലിച്ച് നിക്ലസിനെ ജര്‍മനി കളത്തിലിറക്കുന്നത്
നിക്ലസ്/ഫോട്ടോ: എഎഫ്പി
നിക്ലസ്/ഫോട്ടോ: എഎഫ്പി

മസ്‌കറ്റ്: ഒമാന് എതിരെ ജര്‍മനി നിറം മങ്ങിയെന്ന വിലയിരുത്തലുകള്‍ ശക്തമാവുമ്പോഴും പ്രതീക്ഷ നല്‍കി അരങ്ങേറ്റക്കാരന്‍ നിക്ലാസ് ഫുള്‍ക്രുഗ്‌. 80ാം മിനിറ്റില്‍ ഹാവെര്‍ട്‌സിന്റെ അസിസ്റ്റില്‍ നിന്ന് നിക്ലാസ് നേടിയ ഗോളാണ് ജര്‍മനിയെ ഒമാന് എതിരെ ജയത്തിലേക്ക് എത്തിച്ചത്. 

ഒമാന് എതിരെ 46ാം മിനിറ്റിലാണ് 17കാരന്‍ മൊകകുവിനെ പിന്‍വലിച്ച് നിക്ലസിനെ ജര്‍മനി കളത്തിലിറക്കുന്നത്. 1954ല്‍ ഒവെ സീലറിന് ശേഷം ജര്‍മനിക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് മൊകോകോ. മൊകോകോവിനെ പിന്‍വലിച്ച് നിക്ലസിനെ ഗ്രൗണ്ടിലേക്ക് ഇറക്കിയ ഫഌക്കിന്റെ തീരുമാനം ഫലം കണ്ടു. 

അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോള്‍ കണ്ടെത്തിയതിന് തൊട്ടുമിന്നാലെ വെര്‍ഡെര്‍ ബ്രെമെന്‍ താരം ടീമിന്റെ ലീഡ് ഉയര്‍ത്തുമെന്ന് തോന്നിച്ചു. എന്നാല്‍ വല കുലുക്കിയെങ്കിലും ഓഫ്‌സൈഡ് ലൈനില്‍ തന്നെ അത് അകന്നു. 

ബുണ്ടസ് ലീഗയില്‍ വെര്‍ഡര്‍ ബ്രെമന് വേണ്ടി സീസണില്‍ 10 ഗോളുകള്‍ 14 മത്സരങ്ങളില്‍ നിന്ന് 29കാരനായ നിക്ലസ് കണ്ടെത്തി കഴിഞ്ഞു. രണ്ട് അസിസ്റ്റും. കഴിഞ്ഞ സീസണില്‍ 19 ഗോളും എട്ട് അസിസ്റ്റും നല്‍കിയ നിക്ലസിന്റെ പ്രകടനമാണ് വെര്‍ഡെറിനേ ബുണ്ടസ് ലീഗയിലേക്ക് തിരികെ എത്തിച്ചത്. ജര്‍മന്‍ അണ്ടര്‍ 19 ടീമില്‍ കളിച്ച് നിക്ലസ് കണ്ടെത്തിയത് 8 ഗോളുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com