പന്തുരുളാന്‍ ഇനി മൂന്നു നാള്‍ കൂടി; ലോകകപ്പ് ഫുട്‌ബോള്‍ എങ്ങനെ കാണാം?

റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള വിയാകോം 18 സ്‌പോര്‍ട്‌സ് ഇന്ത്യയില്‍ ലോകകപ്പ് ഫുട്‌ബോള്‍ പ്രേമികളിലേക്ക് എത്തിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഖത്തറില്‍ ലോകകപ്പിന് വേണ്ടി പന്തുരുളാന്‍ ഇനി മൂന്നു നാള്‍ കൂടി മാത്രം. ഞായറാഴ്ച രാത്രി ഏഴു മണിക്ക് ( ഇന്ത്യന്‍ സമയം രാത്രി 9.30) ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കന്‍ ടീമായ ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന മത്സരം. ലോകകപ്പിന്റെ ഡ്രസ് റിഹേഴ്‌സല്‍ അവസാനഘട്ടത്തിലാണ്.

അതേസമയം, ഫുട്‌ബോള്‍ മാമാങ്കം എങ്ങനെ ഇന്ത്യയില്‍ കാണാമെന്ന ആരാധകരുടെ ആശങ്കകള്‍ക്ക് പരിഹാരമായി. റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള വിയാകോം 18 സ്‌പോര്‍ട്‌സ് ഇന്ത്യയില്‍ ലോകകപ്പ് ഫുട്‌ബോള്‍ പ്രേമികളിലേക്ക് എത്തിക്കുന്നത്.

സ്‌പോര്‍ട്‌സ് 18, സ്‌പോര്‍ട്‌സ് 18 എച്ച് ഡി ചാനലുകളിലൂടെയും ജിയോ സിനിമ ആപ്പു വഴിയും ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാനാകും. ഫുട്‌ബോള്‍ കമന്ററി മലയാളത്തിലും ഉണ്ടായിരിക്കും. 

മലയാളത്തിന് പുറമേ ഇംഗ്ലീഷ്, തമിഴ്, ബംഗാളി, ഹിന്ദി ഭാഷകളിലും മത്സര വിവരണം ഉണ്ടായിരിക്കും. നിലവില്‍ ജിയോ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍ കണക്ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ജിയോ സിനിമയിലൂടെ മത്സരങ്ങള്‍ കാണാനാകുന്നതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com