'ഒരു വലിയ ഐപിഎല്‍ ലേലം വരുന്നുണ്ട്', കാമറൂണ്‍ ഗ്രീനിനെ സ്ലെഡ്ജ് ചെയ്ത് ബട്ട്‌ലര്‍(വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th November 2022 01:00 PM |
Last Updated: 18th November 2022 01:00 PM | A+A A- |

വീഡിയോ ദൃശ്യം
അഡ്‌ലെയ്ഡ്: ട്വന്റി20 ലോക കിരീടം ഉയര്‍ത്തിയതിന് പിന്നാലെ തോല്‍വിയിലേക്കാണ് ഇംഗ്ലണ്ട് വീണത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ 6 വിക്കറ്റിന് ഇംഗ്ലണ്ട് തോല്‍വി വഴങ്ങി. ഇവിടെ ഓസ്‌ട്രേലിയ ചെയ്‌സ് ചെയ്യുന്നതിന് ഇടയില്‍ ഓസീസ് താരത്തെ ഐപിഎല്‍ ലേലത്തെ കുറിച്ച് ഓര്‍മിപ്പിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ട്‌ലര്‍.
ഓസീസ് താരം കാമറൂണ്‍ ഗ്രീന്‍ ക്രീസില്‍ നില്‍ക്കുമ്പോഴാണ് സംഭവം. ഓസീസ് ഇന്നിങ്‌സിന്റെ 41ാം ഓവര്‍ സ്പിന്നര്‍ ലിയാം ഡേവ്‌സനാണ് എറിഞ്ഞത്. ഓവറിലെ മൂന്നാമത്തെ ഡെലിവറിയില്‍ ക്രീസിന് പുറത്തേക്ക് ഇറങ്ങി ഷോട്ട് കളിക്കാനാണ് ഗ്രീന്‍ ശ്രമിച്ചത്. എന്നാല്‍ കൃത്യമായി കണക്ട് ചെയ്യാന്‍ ഗ്രീനിന് കഴിഞ്ഞില്ല. തുടര്‍ന്ന് ക്രീസിലേക്ക് ഗ്രീന്‍ തിരികെ കയറുമ്പോഴാണ് ബട്ട്‌ലറിന്റെ കമന്റ് വന്നത്.
Jos Buttler talking about potential IPL contract of Cameron Green while he was batting in first ODI.pic.twitter.com/e4P8C5gsyD
— Johns. (@CricCrazyJohns) November 17, 2022
'നോക്കൂ ഡേവ്‌സ്, ഒരാള്‍ ഷോട്ട് കളിക്കുന്നത് കാണുന്നതില്‍ സന്തോഷം' എന്നാണ് വിക്കറ്റിന് പിന്നില്‍ നിന്ന് ബൗളറോട് ഗ്രീന്‍ പറഞ്ഞത്. പിന്നെ വന്ന ഡെലിവറി പ്രതിരോധിച്ചാണ് ഗ്രീന്‍ കളിച്ചത്. വലിയൊരു ഐപിഎല്‍ ലേലം വരാനുണ്ട് എന്നാണ് ഈ ഡെലിവറിക്ക് പിന്നാലെ വിക്കറ്റിന് പിന്നില്‍ നിന്ന് ബട്ട്‌ലര്‍ പറഞ്ഞത്.
ഇംഗ്ലണ്ട് മുന്‍പില്‍ വെച്ച 287 റണ്‍സ് ചെയ്ത് ചെയ്ത ഓസ്‌ട്രേലിയ 19 പന്തുകള്‍ ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡും സ്റ്റീവ് സ്മിത്തും അര്‍ധ ശതകം കണ്ടെത്തി. ആദ്യം ബാറ്റിങ് തകര്‍ച്ച നേരിട്ട ഇംഗ്ലണ്ടിനെ ഡേവിഡ് മലന്റെ സെഞ്ചുറിയാണ് കരകയറ്റിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ