'ലോകകപ്പ് കഴിഞ്ഞാല്‍ തിരിച്ചു വരണ്ട'; ക്രിസ്റ്റ്യാനോയുടെ കരാര്‍ റദ്ദാക്കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2022 12:09 PM  |  

Last Updated: 19th November 2022 12:09 PM  |   A+A-   |  

cristiano_ronaldo

ഫോട്ടോ: എഎഫ്പി(ഫയല്‍)

 

ലണ്ടന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായുള്ള കരാര്‍ റദ്ദാക്കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. പിയേഴ്‌സ് മോര്‍ഗനുമായുള്ള അഭിമുഖത്തിലൂടെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ കരാര്‍ ലംഘനം ചൂണ്ടി ക്ലബ് കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കരാര്‍ റദ്ദാക്കുന്നതിലേക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നീങ്ങുന്നത്. 

ലോകകപ്പ് അവസാനിച്ചതിന് ശേഷം ക്ലബിന്റെ കാരിംഗ്ടണ്‍ പരിശീലന കേന്ദ്രത്തിലേക്ക് മടങ്ങേണ്ടതില്ലെന്ന് ക്രിസ്റ്റ്യാനോയ്ക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നിര്‍ദേശം നല്‍കിയതായാണ് വിവരം. ആരോപണങ്ങളുടെ പേരില്‍ ക്രിസ്റ്റ്യാനോയ്ക്ക് മേല്‍ ക്ലബ് വന്‍ തുക പിഴ ചുമത്തും എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

എറിക് ടെന്‍ ഹാഗിനോട് എനിക്ക് ബഹുമാനമില്ല

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഉടമകളായ ഗ്ലേസര്‍ കുടുംബത്തിന് ക്ലബിന്റെ കാര്യങ്ങളില്‍ ശ്രദ്ധയില്ലെന്ന് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ക്രിസ്റ്റ്യാനോ ഉന്നയിച്ചത്. എറിക് ടെന്‍ ഹാഗിനോട് എനിക്ക് ബഹുമാനമില്ല. കാരണം എറിക് ടെന്‍ ഹാഗ് എന്നെ ബഹുമാനിക്കുന്നില്ല. 

2021ലെ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെയാണ് ക്രിസ്റ്റിയാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് വരുന്നത്. ഈ സീസണിന്റെ തുടക്കത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടാന്‍ ക്രിസ്റ്റിയാനോ ശ്രമിച്ചു. ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കഴിയാതിരുന്നതോടെയാണ് ഇത്. എന്നാല്‍ ട്രാന്‍സ്ഫര്‍ സാധ്യമായില്ല. ഇതോടെ പ്രീ സീസണില്‍ ടീമിനൊപ്പം ചേരാതിരുന്ന ക്രിസ്റ്റ്യാനോ സീസണ്‍ തുടങ്ങിയതോടെ ടീമിലേക്ക് മടങ്ങിയെത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

'ലോകകപ്പില്‍ കഠിനാധ്വാനം ചെയ്തതാണ് ഞങ്ങള്‍'; ഇടവേളയെ വിമര്‍ശിച്ച ശാസ്ത്രിക്ക് അശ്വിന്റെ മറുപടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ