'ഇത് നെയ്മറിനുള്ള സീറ്റ്'- ഫ്രെ‍ഡിനെ പിടിച്ചു മാറ്റി റിച്ചാർലിസൺ (വീഡിയോ)

ലോകകപ്പിനുള്ള ബ്രസീൽ സംഘം കഴിഞ്ഞ ദിവസമാണ് ഖത്തറിൽ വിമാനമിറങ്ങിയത്. ഖത്തറിലേക്ക് വിമാനം കയറുന്നതിന് മുൻപ് നടന്ന ഒരു രസകരമായ സംഭവം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ദോഹ: 2002ൽ ആദ്യമായി ഏഷ്യാ ഭൂഖണ്ഡം ആതിഥേയത്വം വഹിച്ച ലോകകപ്പിലാണ് ബ്രസീൽ അവസാനമായി കിരീടം സ്വന്തമാക്കുന്നത്. 20 വർഷങ്ങൾക്കിപ്പുറം ഏഷ്യ മറ്റൊരു ലോകകപ്പിന് ആതിഥേയത്വം വഹിക്കുമ്പോൾ ഏവരും ഉറ്റുനോക്കുന്നത് ബ്രസീലിനെയാണ്. ഇത്തവണ ലോക കിരീടം സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന രാജ്യങ്ങളിൽ മുന്നിലുണ്ട് ബ്രസീൽ. 

ലോകകപ്പിനുള്ള ബ്രസീൽ സംഘം കഴിഞ്ഞ ദിവസമാണ് ഖത്തറിൽ വിമാനമിറങ്ങിയത്. ഖത്തറിലേക്ക് വിമാനം കയറുന്നതിന് മുൻപ് നടന്ന ഒരു രസകരമായ സംഭവം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി. ഫോട്ടോ സെഷനിടെ നടന്ന രസകരമായ സംഭവമാണ് ആരാധകർ ഏറ്റെടുത്തത്. ബ്രസീൽ ഫുട്‌ബോൾ ടീം തന്നെ ഇതിന്റെ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഫോട്ടോ സെഷന് ടീം അംഗങ്ങൾ ഒരുങ്ങുന്നതിനിടെ മിഡ് ഫീൽഡർ ഫ്രെഡ് ഇരിപ്പിടത്തിന്റെ മധ്യത്തിൽ വന്നിരുന്നു. ഇതുകണ്ട സ്‌ട്രൈക്കർ റിച്ചാർലിസൺ, ഫ്രെഡിനെ എഴുന്നേൽപ്പിച്ച് ഇടതു വശത്ത് കൊണ്ടിരുത്തുന്നതാണ് വീഡിയോയിലുള്ളത്. ഇത് നെയ്മറിനുള്ള സീറ്റാണ് റിച്ചാർലിസൺ തമാശ രൂപത്തിൽ പറയുന്നതും വീഡിയോയിൽ കേൾക്കാം.

ഈ മാസം 25 രാത്രി 12.30ന് സെർബിയക്കെതിരേയാണ് ബ്രസീലിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ജിയിൽ ബ്രസീൽ, കാമറൂൺ, സെർബിയ, സ്വിറ്റ്‌സർലൻഡ് ടീമുകൾക്കൊപ്പമാണ് ബ്രസീൽ. ടിറ്റെയുടെ പരിശീലനത്തിൽ എല്ലാ മേഖലകളിലും മികച്ച താരങ്ങളെ ഉൾക്കൊള്ളിച്ച് സുസജ്ജമായാണ് ബ്രസീൽ ഖത്തറിലെത്തിയിരിക്കുന്നത്. ആറാം ലോക കിരീടത്തിൽ നെയ്മറും സംഘവും മുത്തമിടുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com