ക്രിസ്റ്റ്യാനോ പോയി, പിന്നാലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിറ്റഴിക്കാന്‍ ഗ്ലേസര്‍ കുടുംബം
By സമകാലിക മലയാളം ഡെസ്ക് | Published: 23rd November 2022 12:27 PM |
Last Updated: 23rd November 2022 12:38 PM | A+A A- |

ക്രിസ്റ്റിയാനോ റൊണാള്‍ഡോ/ഫോട്ടോ: എഎഫ്പി
ലണ്ടന്‍: ലോകകപ്പ് ആവേശത്തില്‍ ലോകം നില്‍ക്കെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഓള്‍ഡ് ട്രഫോര്‍ഡ് വിട്ടതായുള്ള ഞെട്ടിക്കുന്ന പ്രഖ്യാപനമാണ് ആരാധകര്‍ കേട്ടത്. ക്രിസ്റ്റ്യാനോയുമായുള്ള ബന്ധം അവസാനിച്ചതായി ക്ലബ് വ്യക്തമാക്കിയതിന് പിന്നാലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഉടമസ്ഥാവകാശം വില്‍ക്കാന്‍ ആഗ്രഹിക്കുന്നതായും ഗ്ലേസര്‍ കുടുംബം അറിയിച്ചു.
— Cristiano Ronaldo (@Cristiano) November 22, 2022
ഇരുകൂട്ടരും തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ ക്രിസ്റ്റ്യാനോയുമായുള്ള കരാര്‍ റദ്ദാക്കുന്നതായാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അറിയിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് ക്ലബ് വില്‍ക്കാനുള്ള താത്പര്യം ഗ്ലേസര്‍ കുടുംബം അറിയിച്ചത്. 17 വര്‍ഷം മുന്‍പാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ഗ്ലേസര്‍ കുടുംബം സ്വന്തമാക്കുന്നത്.
Club statement on a process to explore strategic options for Manchester United.#MUFC
— Manchester United (@ManUtd) November 22, 2022
2005ല്‍ 934 മില്യണ്‍ യൂറോയ്ക്കാണ് ഗ്ലേസര്‍ കുടുംബം മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ സ്വന്തമാക്കുന്നത്. 2013ല്‍ ഫെര്‍ഗൂസന്‍ പടിയിറങ്ങിയതിന് ശേഷം 9 വര്‍ഷത്തോളമായി തുടരുന്ന ക്ലബിന്റെ മോശം പ്രകടനങ്ങളെ തുടര്‍ന്ന് ഗ്ലേസര്‍ കുടുംബത്തിനെതിരെ ആരാധകര്‍ തിരിഞ്ഞിരുന്നു. 2013ല്‍ ഫെര്‍ഗൂസന്‍ പടിയിറങ്ങിയതിന് ശേഷം യുനൈറ്റഡ് പ്രീമിയര്‍ ലീഗ് ജയിച്ചിട്ടില്ല.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി 346 മത്സരങ്ങളാണ് ക്രിസ്റ്റ്യാനോ കളിച്ചത്. 145 ഗോളുകളും നേടി. പിയേഴ്‌സ് മോര്‍ഗനുമായുള്ള ക്രിസ്റ്റിയാനോയുടെ അഭിമുഖമാണ് വിവാദമായത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തന്നെ വഞ്ചിച്ചതായും പരിശീലകന്‍ എറിക് ടെന്‍ ഹാഗിനോട് ബഹുമാനം ഇല്ലെന്ന് ക്രിസ്റ്റിയാനോ തുറന്നടിക്കുകയും ചെയ്തിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
താടിയെല്ല് ഒടിഞ്ഞു, ആന്തരിക രക്തസ്രാവം; ജയത്തിന്റെ മധുരത്തിലും സൗദിക്ക് നൊമ്പരമായി ഷെഹ്രാനി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ