റഷ്യയില്‍ മെക്‌സിക്കോ, ഇന്ന് ജപ്പാന്‍; വേദന മറക്കാനെത്തിയ ജര്‍മനിക്ക് ഇരട്ടി വേദന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2022 09:49 PM  |  

Last Updated: 23rd November 2022 09:49 PM  |   A+A-   |  

germany

ജര്‍മനിക്കെതിരെ ജപ്പാന്റെ വിജയ ഗോള്‍, എപി

 

ദോഹ: തുടര്‍ച്ചയായി രണ്ടാം ലോകകപ്പിലും ആദ്യ മത്സരം തോറ്റ് തുടങ്ങുകയെന്ന നാണക്കേട് ആവര്‍ത്തിച്ച് ജര്‍മനി. 2018 റഷ്യന്‍ ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ മെക്‌സിക്കോയാണ് ജര്‍മന്‍ നിരയെ അട്ടിമറിച്ചത്. അന്ന് ഒരു ഗോളിനാണ് മെക്‌സിക്കോ ജര്‍മ്മനിയെ തോല്‍പ്പിച്ചത്. 2018 ജൂണ്‍ 17നായിരുന്നു മത്സരം.ഇന്ന് ഖത്തര്‍ ലോകകപ്പില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജര്‍മനിയുടെ തോല്‍വി.

2018ല്‍ ജൂണ്‍ 23ന് നടന്ന തൊട്ടടുത്ത മത്സരത്തില്‍ സ്വീഡനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് തിരിച്ചുവരുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും മൂന്നാമത്തെ മത്സരത്തില്‍ ദക്ഷിണ കൊറിയയോട് തോറ്റ് ജര്‍മ്മനി ലോകകപ്പില്‍ നിന്ന് പുറത്തായി. ജൂണ്‍ 27നായിരുന്നു ജര്‍മനിക്ക് നിരാശ സമ്മാനിച്ച ആ മത്സരം.

ഗ്രൂപ്പ് ഇ മത്സരത്തില്‍ ശക്തരായ സ്‌പെയിനും കോസ്റ്ററിക്കയുമാണ് ജര്‍മനിയുടെ അടുത്ത എതിരാളികള്‍. അടുത്ത കളികളില്‍ ജയിച്ച് ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ജര്‍മന്‍ ആരാധകര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

അര്‍ജന്റീനയുടെ അതേ 'ഗതി'; ജപ്പാനെതിരെ ദയനീയ തോല്‍വി ഏറ്റുവാങ്ങി ജര്‍മനി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ