സൗദിയില്‍ ലോകകപ്പ് സംപ്രേഷണം നിരോധിച്ചു? ഖത്തര്‍ ചാനലിനെ വിലക്കിയതായി റിപ്പോര്‍ട്ട്  

ഖത്തറുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഖത്തര്‍ മീഡിയ കമ്പനിയുടെ ടോഡ് ടിവിക്ക് സൗദി വിലക്കേര്‍പ്പെടുത്തിയിരുന്നത് 2021ല്‍ പിന്‍വലിച്ചു
​ഗോൾ നേട്ടം ആഘോഷിക്കുന്ന സൗദി അറേബ്യയുടെ സലേം അല്‍ദ്വസരി (ഇടത്തുനിന്ന് രണ്ടാമത്)/ ചിത്രം: പിടിഐ(ഫയല്‍)
​ഗോൾ നേട്ടം ആഘോഷിക്കുന്ന സൗദി അറേബ്യയുടെ സലേം അല്‍ദ്വസരി (ഇടത്തുനിന്ന് രണ്ടാമത്)/ ചിത്രം: പിടിഐ(ഫയല്‍)

റിയാദ്: സൗദിയില്‍ ലോകകപ്പ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്ന പ്ലാറ്റ്‌ഫോമിന് വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഖത്തര്‍ ബ്രോഡ്കാസ്റ്ററായ ബിഇന്‍ (beIn) മീഡിയ ഗ്രൂപ്പിനാണ് സൗദിയില്‍ ലോകകപ്പ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യാനുള്ള അവകാശം. 

ഖത്തറുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഖത്തര്‍ മീഡിയ കമ്പനിയുടെ ടോഡ് ടിവിക്ക് സൗദി വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് 2021ല്‍ പിന്‍വലിച്ചു. എന്നാല്‍ ലോകകപ്പ് മത്സരങ്ങള്‍ തങ്ങള്‍ക്ക് ലഭ്യമാവുന്നില്ല എന്ന പരാതികളുമായി ഉപഭോക്താക്കള്‍ ഇപ്പോള്‍ രംഗത്തെത്തി കഴിഞ്ഞു. 

വിഷയത്തോട് സൗദി ഭരണകൂടവും ഇതുവരെ പ്രതികരിച്ചിട്ടില്ല. മിഡില്‍  ഈസ്റ്റിലും നോര്‍ത്ത് അമേരിക്കയിലും ടോഡ് ടിവിയാണ് ലോകകപ്പ് സംപ്രേഷണം ചെയ്യുന്നത്. ലോകകപ്പ് ഉദ്ഘാന മത്സരത്തിന് ഒരു മണിക്കൂര്‍ മുന്‍പ് ചാനലിന്റെ സംപ്രേഷണം നിലച്ചിരുന്നതായും ഉപഭേക്താക്കളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

22 ലോകകപ്പ് മത്സരങ്ങളാണ് ബിഇന്‍ സൗദിയില്‍ സൗജന്യമായി സംപ്രേഷണം ചെയ്തത്. അര്‍ജന്റീനയെ സൗദി 2-1ന് തകര്‍ത്ത കളിയും ഇതില്‍ ഉള്‍പ്പെടുന്നു. ഖത്തര്‍ ചാനലിന്റെ സൗദിയിലെ സംപ്രേഷണം വിലക്കിയതിന് പിന്നില്‍ സൗദിയുടെ നയതന്ത്രനീക്കമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 
തീവ്രവാദികള്‍ക്ക് ഖത്തര്‍ പിന്തുണ നല്‍കുന്നെന്ന് ആരോപിച്ച് സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. ഈ സമയമാണ് ഖത്തര്‍ ചാനലിനും സംപ്രേഷണാവകാശം നിഷേധിച്ചത്. എന്നാല്‍ 2021 ഒക്ടോബറില്‍ ഇത് മാറ്റിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com