റെയിന്‍ബോ ഫ്‌ളാഗ്, സേവ് യുക്രെയ്ന്‍ ടിഷര്‍ട്ട്; ഗ്രൗണ്ട് കീഴടക്കി 'സൂപ്പര്‍മാന്‍'

പ്രതിഷേധവുമായി എത്തിയ ആളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗ്രൗണ്ടില്‍ നിന്ന് നീക്കിയതിന് ശേഷം സ്വീകരിച്ച നടപടി എന്തെന്ന് വ്യക്തമാക്കിയിട്ടില്ല
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ലുസൈല്‍: പോര്‍ച്ചുഗല്‍-യുറോഗ്വേ മത്സരത്തിന് ഇടയില്‍ ഗ്രൗണ്ട് കയ്യടത്തി പ്രതിഷേധക്കാരന്‍. മഴവില്‍ നിറത്തിലെ പതാക വീശിയാണ് സേവ് യുക്രെയ്ന്‍ എന്നെഴുതിയ സൂപ്പര്‍മാന്റെ ജഴ്‌സിയുമായി യുവാവ് ഗ്രൗണ്ടിലേക്ക് എത്തിയത്. 

ഇയാള്‍ ധരിച്ചിരുന്ന ടി ഷര്‍ട്ടിന് മുന്‍പില്‍ സേവ് യുക്രെയ്ന്‍ എന്നും പിന്നില്‍ ഇറാനിയന്‍ സ്ത്രീകളോട് ബഹുമാനം എന്നുമാണ് എഴുതിയിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടനെ തന്നെ ഇയാളെ കീഴടക്കി. ഈ സമയം റെയിന്‍ബോ ഫ്‌ളാഗ്
മൈതാനത്ത് വീണിരുന്നു. 

ഗ്രൗണ്ട് കീഴടക്കിയ ആളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മാറ്റിയപ്പോള്‍ റഫറിയാണ് റെയിന്‍ബോ ഫഌഗ് ഗ്രൗണ്ടില്‍ നിന്ന് മാറ്റിയിട്ടത്. പ്രതിഷേധവുമായി എത്തിയ ആളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗ്രൗണ്ടില്‍ നിന്ന് നീക്കിയതിന് ശേഷം സ്വീകരിച്ച നടപടി എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. 

സംഭവത്തില്‍ ഖത്തര്‍ പ്രാദേശിക ഭരണകൂടവും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ലോകകപ്പ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വണ്‍ ലൗ ആം ബാന്‍ഡ് ധരിച്ച് ഇറങ്ങുന്നതില്‍ നിന്ന് ഏഴ് യൂറോപ്യന്‍ ടീമുകള്‍ക്ക് ഖത്തര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. മഴവില്‍ നിറത്തിലെ സാധനങ്ങളും മറ്റും തങ്ങള്‍ക്ക് ഗ്രൗണ്ടിനുള്ളിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്നില്ലെന്ന് കാണികളില്‍ നിന്നും പരാതി ശക്തമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com