14 ഇംഗ്ലണ്ട് കളിക്കാര്‍ക്ക് വൈറസ് ബാധ; നാളത്തെ പാകിസ്ഥാനെതിരായ ടെസ്റ്റ് മാറ്റിയേക്കും 

ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സ് ഉള്‍പ്പെടെ 14 ഇംഗ്ലണ്ട് കളിക്കാരാണ് വൈറസ് ബാധയെ തുടര്‍ന്ന് ആരോഗ്യ പ്രശ്‌നം നേരിടുന്നത്
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

ലാഹോര്‍: പാകിസ്ഥാന്‍ പര്യടനത്തിന് എത്തിയ ഇംഗ്ലണ്ട് കളിക്കാര്‍ക്ക് വൈറസ് ബാധ. ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സ് ഉള്‍പ്പെടെ 14 ഇംഗ്ലണ്ട് കളിക്കാരാണ് വൈറസ് ബാധയെ തുടര്‍ന്ന് ആരോഗ്യ പ്രശ്‌നം നേരിടുന്നത്. 

നാളെയാണ് ഇംഗ്ലണ്ട്-പാകിസ്ഥാന്‍ പരമ്പരയിലെ ആദ്യ ടെസ്റ്റ്. 17 വര്‍ഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് ടീം പാകിസ്ഥാനിലേക്ക് എത്തിയത്. കളിക്കാര്‍ക്ക് വൈറസ് ബാധയേറ്റതോടെ നാളത്തെ ടെസ്റ്റ് മാറ്റിവെക്കാനും സാധ്യതയുണ്ട്. ജോ റൂട്ട്, സാക്ക് ക്രൗലി, ഹാരി ബ്രൂക്ക്, ഒലെ പോപ്പ്, ജെന്നിങ്‌സ് എന്നി കളിക്കാര്‍ മാത്രമാണ് ടെസ്റ്റിന്റെ തലേന്ന് പരിശീലനത്തില്‍ പങ്കെടുത്തത്. 

വൈറസ് ബാധയേറ്റ കളിക്കാരുടെ ലക്ഷണങ്ങള്‍ കോവിഡിന്റേത് പോലെയല്ലെന്നാണ് റിപ്പോര്‍ട്ട്. വൈറസ് ബാധയേറ്റ കളിക്കാരോട് ഹോട്ടല്‍ മുറിയില്‍ തന്നെ തുടര്‍ന്ന് വിശ്രമിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. സ്‌റ്റോക്കിന്റെ അഭാവത്തില്‍ ടിം ക്യാപ്റ്റന്മാരുടെ ട്രോഫിക്കൊപ്പമുള്ള ഫോട്ടോ ഷൂട്ടും മാറ്റിവെച്ചു. 

മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സ്റ്റോക്ക്‌സും പരിശീലക സ്ഥാനത്തേക്ക് മക്കല്ലവും എത്തിയതിന് ശേഷം ഇംഗ്ലണ്ട് ടെസ്റ്റില്‍ മികച്ച ജയങ്ങളിലേക്ക് എത്തിയിരുന്നു. ഇംഗ്ലണ്ടിന്റെ ബാസ് ശൈലി എന്ന നിലയില്‍ അഗ്രസീവ് ക്രിക്കറ്റ് ബ്രാന്‍ഡ് എന്ന വിലയിരുത്തല്‍ ശക്തമാവുകയും ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com