പരമ്പര പിടിക്കാന്‍ ഇന്ത്യ ഇന്ന് ഇറങ്ങുന്നു; മഴ ഭീഷണി, സിറാജ് പ്ലേയിങ് ഇലവനിലേക്ക്? 

ഗുവാഹത്തിയിലാണ് പരമ്പരയിലെ രണ്ടാം മത്സരം. എന്നാല്‍ മഴ ഭീഷണിയാവും എന്നാണ് കാലാവസ്ഥാ പ്രവചനം
വിരാട് കോഹ്‌ലി/ഫോട്ടോ: എഎഫ്പി
വിരാട് കോഹ്‌ലി/ഫോട്ടോ: എഎഫ്പി

ഗുവാഹത്തി: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പര സ്വന്തമാക്കുക ലക്ഷ്യമിട്ട് രോഹിത്തും കൂട്ടരും ഇന്ന് ഇറങ്ങും. ഗുവാഹത്തിയിലാണ് പരമ്പരയിലെ രണ്ടാം മത്സരം. എന്നാല്‍ മഴ ഭീഷണിയാവും എന്നാണ് കാലാവസ്ഥാ പ്രവചനം. 

2020 ജനുവരി അഞ്ചിനാണ് ഇതിന് മുന്‍പ് ഗുവാഹത്തി സ്റ്റേഡിയത്തില്‍ രാജ്യാന്തര മത്സരം വന്നത്. എന്നാല്‍ അന്നും മഴയെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചിരുന്നു. പ്ലേയിങ് ഇലവനിലേക്ക് വരുമ്പോള്‍, ബുമ്ര പരിക്കേറ്റ് ടീമിന് പുറത്തായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ബുമ്രയ്ക്ക് പകരം ടീമിലേക്ക് എത്തിയ മുഹമ്മദ് സിറാജ് രണ്ടാം ട്വന്റി20യില്‍ പ്ലേയിങ് ഇലവനിലേക്ക് എത്തുമോ എന്നും അറിയണം. 

കെ എല്‍ രാഹുലും റണ്‍സ് കണ്ടെത്തി തുടങ്ങിയത് ഇന്ത്യക്ക് ആശ്വാസമാണ്. ഋഷഭ് പന്തിനേയും ദിനേശ് കാര്‍ത്തിക്കിനേയും ഒരുമിച്ച് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നത് ഇന്ത്യ തുടരാനാണ് സാധ്യത. ആദ്യ ട്വന്റി20യില്‍ ദീപക് ചഹറും അര്‍ഷ്ദീപും ചേര്‍ന്നാണ് സൗത്ത് ആഫ്രിക്കയെ തകര്‍ത്തിട്ടത്.

പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്തണം എങ്കില്‍ സൗത്ത് ആഫ്രിക്കയ്ക്ക് രണ്ടാം ട്വന്റി20 ജയിക്കണം. ഡികോക്ക് റോസൗ ഉള്‍പ്പെടെയുള്ള മുന്‍നിര ബാറ്റേഴ്‌സ് അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ മാത്രമാവും സൗത്ത് ആഫ്രിക്കയ്ക്ക് തിരിച്ചുവരവ് സാധ്യമാവുക. 

ഇന്ത്യയുടെ സാധ്യത ഇലവന്‍: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോഹ് ലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, അശ്വിന്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചഹര്‍

സൗത്ത് ആഫ്രിക്ക സാധ്യത ഇലവന്‍: ഡി കോക്ക്, ബവുമ, റോസൗ, മര്‍ക്രം, ഡേവിഡ് മില്ലര്‍, സ്റ്റബ്‌സ്, പാര്‍നല്‍, കേശവ് മഹാരാജ്, റബാഡ, ഷംസി, നോര്‍ജേ

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com