'യൂസഫ് പഠാന്‍ വനിതാ അമ്പയര്‍ക്ക് നേരെ കയര്‍ത്തു'; കൊമ്പുകോര്‍ക്കലില്‍ ജോണ്‍സണ്‍ കുറ്റക്കാരനല്ലെന്ന് ഓസീസ് മാധ്യമങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th October 2022 11:44 AM  |  

Last Updated: 04th October 2022 11:44 AM  |   A+A-   |  

legends_league

ഫോട്ടോ: ട്വിറ്റര്‍

 

ലെജന്‍ഡ്‌സ് ലീഗ് മത്സരത്തിലെ യൂസഫ് പഠാനൊപ്പമുള്ള കൊമ്പുകോര്‍ക്കലിന് പിന്നാലെ മിച്ചല്‍ ജോണ്‍സണിന് മാച്ച് ഫീയുടെ 50 ശതമാനം പിഴയും താക്കീതും. ഇന്ത്യാ ക്യാപിറ്റല്‍സും ബില്‍വാര കിങ്‌സും തമ്മില്‍ നടന്ന ക്വാളിഫയറിന് ഇടയിലാണ് സംഭവം. 

അന്വേഷണത്തിനൊടുവില്‍ ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് കമ്മീഷണര്‍ രവി ശാസ്ത്രിയാണ് ഓസീസ് പേസര്‍ക്ക് പിഴയും താക്കീതും നല്‍കിയത്. എന്നാല്‍ വനിതാ അമ്പയര്‍ക്ക് നേരെ യൂസഫ് പഠാന്‍ കയര്‍ത്തപ്പോഴാണ് ജോണ്‍സണ്‍ ഇതിനിടയിലേക്ക് വന്നതെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ അവകാശപ്പെടുന്നു. 

ജോണ്‍സന്റെ ഡെലിവറിയില്‍ അമ്പയര്‍ വൈഡ് അനുവദിക്കാതിരുന്നതോടെ പഠാന്‍ വനിതാ അമ്പയര്‍ കോട്ടന്റെ നേരെ കയര്‍ത്തു. ഇതിനിടയിലാണ് യൂസഫ് പഠാനെ ജോണ്‍സന്‍ തള്ളിയത്. പഠാന്റെ ഭാഗത്താണ് ഇവിടെ തെറ്റെന്ന് ഗ്രൗണ്ടിലുണ്ടായിരുന്ന താരങ്ങളിലൊരാള്‍ പറയുന്നതായും ഓസീസ് മാധ്യമങ്ങള്‍ അവകാശപ്പെടുന്നു. 

യൂസഫ് പഠാന്റെ വിക്കറ്റ് ഒടുവില്‍ ജോണ്‍സന്‍ സ്വന്തമാക്കിയെങ്കിലും അപ്പോഴേക്കും 24 പന്തില്‍ നിന്ന് 48 റണ്‍സ് താരം അടിച്ചെടുത്തിരുന്നു. എന്നാല്‍ പഠാന്റെ ക്യാമിയോ പാഴായി. 194 റണ്‍സ് പിന്തുടര്‍ന്ന് ക്യാപിറ്റല്‍സ് ഫൈനലിലെത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഓസ്‌ട്രേലിയയിലേക്കുള്ള ഫ്‌ളൈറ്റ് പിടിക്കാനായില്ല; പിന്നാലെ ലോകകപ്പ് ടീമില്‍ നിന്ന് ഹെറ്റ്മയറെ പുറത്താക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ