'എന്റെ നാലാം സ്ഥാനം പരുങ്ങലിലാണ്'; ദിനേശ് കാര്‍ത്തിക്കിന്റെ തകര്‍പ്പനടി ചൂണ്ടി സൂര്യകുമാര്‍ യാദവ് 

കാര്‍ത്തിക് ബാറ്റ് ചെയ്ത വിധം വെച്ച് നോക്കുമ്പോള്‍ എന്റെ നാലാം സ്ഥാനം പരുങ്ങലിലാണ്
സൂര്യകുമാര്‍ യാദവ്, ദിനേശ് കാര്‍ത്തിക്/ഫോട്ടോ: എഎഫ്പി
സൂര്യകുമാര്‍ യാദവ്, ദിനേശ് കാര്‍ത്തിക്/ഫോട്ടോ: എഎഫ്പി

ഇന്‍ഡോര്‍: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ മൂന്നാം ട്വന്റി20യില്‍ ബാറ്റിങ് പൊസിഷനില്‍ പരീക്ഷണങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. നാലാം സ്ഥാനത്തേക്ക് കയറ്റം കിട്ടിയതോടെ ദിനേശ് കാര്‍ത്തിക് തകര്‍ത്തടിച്ചു. ഇതോടെ തന്റെ നാലാം സ്ഥാനം പരുങ്ങലിലായി എന്നാണ് സൂര്യകുമാര്‍ യാദവ് പറയുന്നത്. 

സൗത്ത് ആഫ്രിക്ക മുന്‍പില്‍ വെച്ച 228 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 4-2ലേക്ക് വീണു. എന്നാല്‍ ഇതിന്റെ സമ്മര്‍ദമില്ലാതെ ദിനേശ് കാര്‍ത്തിക് ബാറ്റ് വീശി. 21 പന്തില്‍ നിന്ന് നാല് ഫോറും നാല് സിക്‌സും സഹിതം കാര്‍ത്തിക് അടിച്ചെടുത്തത് 46 റണ്‍സ്. സ്‌ട്രൈക്ക്‌റേറ്റ് 219. അഞ്ചാമതായി ഇറങ്ങിയ സൂര്യകുമാര്‍ യാദവ് 6 പന്തില്‍ നിന്ന് 8 റണ്‍സുമായി മടങ്ങി. 

സ്റ്റാറ്റ്‌സുകള്‍ നോക്കിയിരിക്കുന്ന വ്യക്തിയല്ല ഞാന്‍

ദിനേശ് കാര്‍ത്തിക്കിനൊപ്പം ഞാന്‍ അവിടെ ഒരു കൂട്ടുകെട്ട് കണ്ടെത്തേണ്ടിയിരുന്നു. കാര്‍ത്തിക്കിന് ഗെയിം ടൈം ലഭിക്കേണ്ടതുണ്ട്. കാര്‍ത്തിക് ബാറ്റ് ചെയ്ത വിധം വെച്ച് നോക്കുമ്പോള്‍ എന്റെ നാലാം സ്ഥാനം പരുങ്ങലിലാണ്. അതിനെ കുറിച്ച് ഞാന്‍ അധികം ആലോചിച്ചിരുന്നില്ല. എന്നാല്‍ ഞാനതിലേക്ക് നോക്കുകയാണ്, സൂര്യകുമാര്‍ യാദവ് പറഞ്ഞു. 

സ്റ്റാറ്റ്‌സുകള്‍ നോക്കിയിരിക്കുന്ന വ്യക്തിയല്ല താനെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു. സുഹൃത്തുക്കള്‍ എനിക്ക് ഈ കണക്കുകള്‍ വാട്‌സ്ആപ്പില്‍ അയച്ച് തരും. എന്നാല്‍ ഞാന്‍ ഫോളോ ചെയ്യാറില്ല. എന്റെ ചിന്തകളില്‍ മാറ്റമില്ല. ആസ്വദിച്ച് കളിക്കുക എന്നത് മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്, സുര്യകുമാര്‍ യാദവ് വ്യക്തമാക്കി. 

സൂര്യകുമാര്‍ യാദവ് ആണ് സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ താരം. ആദ്യ ട്വന്റി20യില്‍ 33 പന്തില്‍ നിന്ന് അടിച്ചെടുത്തത് 55 റണ്‍സ്. രണ്ടാം ട്വന്റി20യില്‍ 22 പന്തില്‍ നിന്ന് 5 ഫോറും 5 സിക്‌സും പറത്തിയാണ് സൂര്യകുമാര്‍ 61 റണ്‍സ് നേടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com