റഖീം കോണ്‍വാള്‍/ഫോട്ടോ: ട്വിറ്റര്‍
റഖീം കോണ്‍വാള്‍/ഫോട്ടോ: ട്വിറ്റര്‍

77 പന്തില്‍ 205 റണ്‍സ്, പറത്തിയത് 22 സിക്‌സും 17 ഫോറും; വിന്‍ഡിസ് ഓള്‍റൗണ്ടറുടെ വെടിക്കെട്ട് ബാറ്റിങ് 

2019ലാണ് കോണ്‍വാള്‍ വിന്‍ഡിസ് ടീമില്‍ അരങ്ങേറ്റം കുറിച്ചത്. 9 ടെസ്റ്റുകള്‍ താരം ഇതുവരെ കളിച്ചു
Published on

അറ്റ്‌ലാന്റ: 77 പന്തില്‍ നിന്ന് 205 റണ്‍സ് അടിച്ചെടുത്ത് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ റഖീം കോണ്‍വാള്‍. അറ്റ്‌ലാന്റ ഓപ്പണ്‍ എന്ന അമേരിക്കന്‍ ടൂര്‍ണമെന്റിലാണ് വിന്‍ഡിസ് ഓള്‍റൗണ്ടറുടെ വെടിക്കെട്ട് ബാറ്റിങ് വന്നത്. 

17 ഫോറും 22 സിക്‌സും കോണ്‍വാളിന്റെ ബാറ്റില്‍ നിന്ന് പറന്നു. 266.23 ആണ് കോണ്‍വാളിന്റെ സ്‌ട്രൈക്ക്‌റേറ്റ്. അറ്റ്‌ലാന്റ ഫയറിന് വേണ്ടിയാണ് കോണ്‍വാള്‍ തകര്‍പ്പന്‍ ബാറ്റിങ് പുറത്തൈടുത്തത്. 360 ഡിഗ്രി പ്ലേയറാണ് താനെന്ന് അടുത്തിടെ കോണ്‍വാള്‍ പറഞ്ഞിരുന്നു. 

2019ലാണ് കോണ്‍വാള്‍ വിന്‍ഡിസ് ടീമില്‍ അരങ്ങേറ്റം കുറിച്ചത്. 9 ടെസ്റ്റുകള്‍ താരം ഇതുവരെ കളിച്ചു. നേടിയത് 238 റണ്‍സ്. 76 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 2695 റണ്‍സും 50 ലിസ്റ്റ് എ ഏകദിനങ്ങളില്‍ നിന്ന് 1350 റണ്‍സുമാണ് കോണ്‍വാളിന്റെ അക്കൗണ്ടിലുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com