'കോഹ്‌ലി സെഞ്ചുറിയടിച്ചപ്പോള്‍ അവര്‍ ഏഷ്യാ കപ്പ് തന്നെ മറന്നു'; ഇന്ത്യന്‍ മാധ്യമങ്ങളെ പരിഹസിച്ച് റമീസ് രാജ

ഫൈനലില്‍ എത്താത്തതിന്റെ പേരില്‍ ഇന്ത്യന്‍ ടീമിന് നേരെ വലിയ വിമര്‍ശനം ഉയരേണ്ടതായിരുന്നു
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ലാഹോര്‍: ഇന്ത്യന്‍ ആരാധകരേയും മാധ്യമങ്ങളേയും പരിഹസിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ റമീസ് രാജ. ഏഷ്യാ കപ്പില്‍ നിന്ന് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായെങ്കിലും കോഹ് ലി സെഞ്ചുറി നേടിയതോടെ ഇന്ത്യന്‍ ആരാധകരും മാധ്യമങ്ങളും അത് മറന്നു എന്നാണ് റമീസ് രാജ പറയുന്നത്. 

പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിന് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ തള്ളിക്കൊണ്ടാണ് റമീസ് രാജയുടെ പ്രതികരണം. ''നമ്മള്‍ ഫൈനലില്‍ എത്തി. എന്നാല്‍ നന്നായി കളിക്കാനായില്ല. എന്നാല്‍ ഒരു മോശം ദിവസം എന്നത് മനസിലാക്കാവുന്നത്. എന്നാല്‍ ഏഷ്യാ കപ്പില്‍ മറ്റ് ടീമുകളും ഉണ്ടായി'', റമീസ് രാജ പറയുന്നു.

ഇന്ത്യന്‍ ടീമിന് നേരെ വലിയ വിമര്‍ശനം ഉയരേണ്ടതായിരുന്നു

ഫൈനലില്‍ എത്താത്തതിന്റെ പേരില്‍ ഇന്ത്യന്‍ ടീമിന് നേരെ വലിയ വിമര്‍ശനം ഉയരേണ്ടതായിരുന്നു. എന്നാല്‍ അവരുടെ മാധ്യമങ്ങളും ആരാധകരും അതല്ല ചെയ്തത്. അഫ്ഗാനിസ്ഥാന് എതിരെ കോഹ് ലി സെഞ്ചുറി നേടിയതോടെ ഏഷ്യാ കപ്പിനെ കുറിച്ച് തന്നെ അവര്‍ മറന്നു. നമ്മള്‍ അങ്ങനെ ചെയ്യുമോ? ബാബര്‍ സെഞ്ചുറി നേടിയാല്‍ സ്‌ട്രൈക്ക് റേറ്റ് 135 ആണെന്നും ഡേവിഡ് വാര്‍ണറുടെ സ്‌ട്രൈക്ക്‌റേറ്റ് 147 ആണെന്നുമാവും നമ്മള്‍ പറയുക...റമീസ് രാജ പറഞ്ഞു. 

പാക് ഓപ്പണര്‍മാരായ ബാബര്‍ അസമിന്റേയും മുഹമ്മദ് റിസ്വാന്റേയും സ്‌ട്രൈക്ക്‌റേറ്റ് ചൂണ്ടി വലിയ വിമര്‍ശനമാണ് പാകിസ്ഥാന്‍ മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് വന്നത്. ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാന്‍ തോറ്റതോടെ ബാബറിനേയും റിസ്വാനേയും വെച്ച് പാകിസ്ഥാന് ടൂര്‍ണമെന്റുകള്‍ ജയിക്കാനാവില്ലെന്ന് അക്തര്‍ പറഞ്ഞിരുന്നു. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര 3-4ന് നഷ്ടമായതോടെയും ബാബറിനും കൂട്ടര്‍ക്കും നേരെ വിമര്‍ശനം ശക്തമായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com