6 ഏകദിനം, ശരാശരി 41; തുടരെ അവസരം ലഭിച്ചാല്‍ എന്താവും? സഞ്ജുവിന് കയ്യടിച്ച് ഇതിഹാസ താരങ്ങള്‍

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ തോല്‍വിയിലേക്ക് വീണെങ്കിലും സഞ്ജുവിന് കയ്യടി
സഞ്ജുവിന്റെ ബാറ്റിംഗ്/ പിടിഐ
സഞ്ജുവിന്റെ ബാറ്റിംഗ്/ പിടിഐ

ലഖ്‌നൗ: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ ടീം
തോല്‍വിയിലേക്ക് വീണെങ്കിലും സഞ്ജുവിന് കയ്യടി. വിന്‍ഡിസ് ഇതിഹാസം ഇയാന്‍ ബിഷപ്പ് ഉള്‍പ്പെടെയുള്ളവര്‍ സഞ്ജുവിന്റെ ഇന്നിങ്‌സിനെ അഭിനന്ദിച്ചെത്തുന്നു. 

ആഗ്രഹിച്ച ഫലമല്ല ലഭിച്ചത്. എന്നാല്‍ സഞ്ജുവിന്റെ 86 നോട്ട്ഔട്ട് സന്തോഷിപ്പിക്കുന്നു. തന്റെ ഉയര്‍ന്ന ഏകദിന സ്‌കോര്‍ സഞ്ജുവിന്റെ ആത്മവിശ്വാസം ഉയര്‍ത്തും എന്നാണ് ഇയാന്‍ ബിഷപ്പ് പറയുന്നത്. 6 ഏകദിനങ്ങളില്‍ നിന്ന് സഞ്ജുവിന്റെ ശരാശരി 41 ആണ്. അങ്ങനെയെങ്കില്‍ തുടരെ അവസരം ലഭിച്ചാല്‍ എന്താവും സഞ്ജുവില്‍ നിന്ന് വരിക എന്നും ഇയാന്‍ ബിഷപ്പ് ചൂണ്ടിക്കാണിക്കുന്നു. 

ക്വാളിറ്റി ഇന്നിങ്‌സ് എന്നാണ് സെവാഗ് ട്വിറ്ററില്‍ കുറിച്ചത്. ക്ലാസ് ഇന്നിങ്‌സ്, അഗ്രസീവായിരുന്നു ആകര്‍ഷകമായിരുന്നു, നീ കയ്യടി അര്‍ഹിക്കുന്നു എന്നാണ് മുഹമ്മദ് കൈഫ് ട്വിറ്ററില്‍ കുറിച്ചത്. 

30 റണ്‍സ് ആണ് അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയത്. എന്നാല്‍ ഒരു സിക്‌സും മൂന്ന് ഫോറുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് വന്നത്. 9 റണ്‍സിന്റെ തോല്‍വിയിലേക്ക് ഇതോടെ ഇന്ത്യ വീണു. ഷംസിയെ ആക്രമിച്ച് കളിക്കുകയായിരുന്നു ലക്ഷ്യം എന്ന് മത്സര ശേഷം സഞ്ജു പറഞ്ഞിരുന്നു. 

രണ്ട് ബിഗ് ഹിറ്റുകള്‍ക്ക് അകലെയാണ് ജയം നഷ്ടമായത് എന്നും സഞ്ജു പ്രതികരിച്ചിരുന്നു. ഷംസിക്ക് ഒരോവര്‍ കൂടി ബാക്കിയുണ്ടെന്ന് അറിയാമായിരുന്നു. ഷംസി ബൗള്‍ ചെയ്യാന്‍ എത്തുമ്പോള്‍ 24 റണ്‍സ് ആണ് വേണ്ടത് എങ്കില്‍ നാല് സിക്‌സ് പറത്താന്‍ കഴിയും എന്ന ആത്മവിശ്വാസം തനിക്കുണ്ടായിരുന്നതായും സഞ്ജു പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com