ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് ആദ്യ തോല്‍വി; പാകിസ്ഥാന്‍ വനിതകളുടെ ജയം 13 റണ്‍സിന് 

ഏഷ്യാ കപ്പില്‍ തുടരെ നാലാം ജയം തേടി ഇറങ്ങിയ ഇന്ത്യക്ക് നിരാശ. പാകിസ്ഥാന്‍ വനിതകള്‍ ഇന്ത്യയെ 13 റണ്‍സിന് വീഴ്ത്തി
ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ധാക്ക: ഏഷ്യാ കപ്പില്‍ തുടരെ നാലാം ജയം തേടി ഇറങ്ങിയ ഇന്ത്യക്ക് നിരാശ. പാകിസ്ഥാന്‍ വനിതകള്‍ ഇന്ത്യയെ 13 റണ്‍സിന് വീഴ്ത്തി. പാകിസ്ഥാന്‍ മുന്‍പില്‍ വെച്ച 138 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.4 ഓവറില്‍ 124 റണ്‍സിന് ഓള്‍ഔട്ടായി. 

ഒരു വിക്കറ്റ് കയ്യിലിരിക്കെ അവസാന ഓവറില്‍ 18 റണ്‍സ് ആണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ടീമിനെ ജയത്തിലേക്ക് എത്തിക്കാന്‍ വാലറ്റത്തിന് കഴിഞ്ഞില്ല. 13 പന്തില്‍ നിന്ന് 26 റണ്‍സ് എടുത്ത റിച്ചാ ഘോഷ് ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 

ഇന്ത്യന്‍ സ്‌കോര്‍ 23ല്‍ എത്തിയപ്പോള്‍ തന്നെ ഓപ്പണര്‍ മേഘ്‌നയെ പാകിസ്ഥാന്‍ മടക്കി. 15 റണ്‍സ് മാത്രമാണ് ഈ സമയം മേഘ്‌ന കണ്ടെത്തിയത്. തൊട്ട് പിന്നാലെ മന്ദാനയും കൂടാരം കയറി. 17 റണ്‍സ് എടുത്താണ് മന്ദാന പുറത്തായത്. 

ഫോമില്‍ നില്‍ക്കുന്ന ജെമിമ രണ്ട് റണ്‍സിനും ഹേമലത 20 റണ്‍സിനും മടങ്ങി. 5 റണ്‍സ് എടുത്ത് നില്‍ക്കെ പൂജ റണ്‍ഔട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. ദീപ്തി ശര്‍മ 12 റണ്‍സിനും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് 12 റണ്‍സിനും മടങ്ങി.

പാകിസ്ഥാനെ തുണച്ചത് നിദാ ദാറിന്റെ അര്‍ധ ശതകം

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാനെ നിദാ ദാറിന്റെ അര്‍ധ ശതകമാണ്് സ്‌കോര്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137ലേക്ക് എത്തിച്ചത്. 37 പന്തില്‍ നിന്ന് നിദാ 5 ഫോറും ഒരു സിക്‌സും പറത്തിയാണ് നിദ 56 റണ്‍സ് എടുത്തത്. 

35 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ബിസ്മ മാറൂഫ് ആണ് പാകിസ്ഥാന്റെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ദീപ്തി ശര്‍മ മൂന്ന് വിക്കറ്റും പൂജാ വസ്ത്രാക്കര്‍ രണ്ട് വിക്കറ്റും രേണുക സിങ് ഒരു വിക്കറ്റും വീഴ്ത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com