ബാറ്റര്‍ക്ക് ചുറ്റും ഏഴ് ഫീല്‍ഡര്‍മാര്‍; ഹാട്രിക് ബോളില്‍ 'അമ്പ്രല്ലാ ഫീല്‍ഡിങ്' ഓര്‍മിപ്പിച്ച് ഹര്‍മന്‍പ്രീത് 

തായ്‌ലന്‍ഡിനെ സമ്മര്‍ദത്തിലാക്കി ഹര്‍മന്‍പ്രീത് കൗറില്‍ നിന്ന് വന്ന ഫീല്‍ഡ് സെറ്റാണ് ചര്‍ച്ചയാവുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം


ധാക്ക: തായ്‌ലന്‍ഡിന് 74 റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് ഫൈനലില്‍ കടന്നത്. 149 റണ്‍സ് മുന്‍പില്‍ വെച്ചതിന് ശേഷം 20 ഓവറില്‍ 74 റണ്‍സിലേക്ക് തായ്‌ലന്‍ഡിനെ ഇന്ത്യ ഒതുക്കി. ഇവിടെ തായ്‌ലന്‍ഡിനെ സമ്മര്‍ദത്തിലാക്കി ഹര്‍മന്‍പ്രീത് കൗറില്‍ നിന്ന് വന്ന ഫീല്‍ഡ് സെറ്റാണ് ചര്‍ച്ചയാവുന്നത്. 

തായ്‌ലന്‍ഡ് ഇന്നിങ്‌സിന്റെ 19ാം ഓവറില്‍ സ്പിന്നര്‍ രാജേശ്വരി ഗയ്ക് വാദിന്റെ കൈകളിലേക്കാണ് ഹര്‍മന്‍ പന്ത് നല്‍കിയത്. ഇവിടെ രണ്ട് വിക്കറ്റ് തുടരെ വീഴ്ത്തി ഇന്ത്യന്‍ സ്പിന്നര്‍ ഹാട്രിക് ലക്ഷ്യമിട്ടു. രാജേശ്വരിയുടെ ഹാട്രിക് സാധ്യത കൂട്ടാനാണ് അഗ്രസീവ് ഫീല്‍ഡ് സെറ്റ് ഹര്‍മന്‍ ഒരുക്കിയത്. 

കാര്‍മോഡി ഫീല്‍ഡോ അമ്പ്രല്ലാ ഫീല്‍ഡിങ്ങോ അല്ല ഹര്‍മന്‍ ഇവിടെ ഒരുക്കിയത്. എന്നാല്‍ അതിനോട് സാമ്യമുള്ളതായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ തന്ത്രം. വിക്കറ്റ് കീപ്പര്‍ ഒഴികെ 9 ഫീല്‍ഡര്‍മാരും ബാറ്ററെ ചുറ്റി നില്‍ക്കുന്നതാണ് കാര്‍മോഡി ഫീല്‍ഡിങ്. എന്നാല്‍ ഹര്‍മന്‍ തായ്‌ലന്‍ഡ് ബാറ്റര്‍ക്ക് ചുറ്റും നിര്‍ത്തിയത് ഏഴ് ഫീല്‍ഡര്‍മാരെ. പക്ഷേ ഹാട്രിക് തികയ്ക്കാന്‍ രാജേശ്വരിക്ക് കഴിഞ്ഞില്ല. 

ഒരു വിക്കറ്റ് വീഴ്ത്തുകയും 42 റണ്‍സ് നേടുകയും ചെയ്ത ഷഫാലി വെര്‍മയാണ് കളിയിലെ താരം. 28 പന്തില്‍ നിന്ന് 5 ഫോറും ഒരു സിക്‌സും പറത്തിയാണ് ഷഫാലിയുടെ ഇന്നിങ്‌സ്. ദീപ്തി ശര്‍മ മൂന്ന് വിക്കറ്റും രാജേശ്വരി രണ്ട് വിക്കറ്റും വീഴ്ത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com