'ഏത് കാര്‍ ആണ് വാങ്ങുന്നത്? കാണുമ്പോഴെല്ലാം ചോദിക്കും'; ബാബറുമായുള്ള ബന്ധം ചൂണ്ടി രോഹിത് ശര്‍മ

ഞങ്ങളുടെ മുന്‍തലമുറ ഞങ്ങളെ പഠിപ്പിച്ചത് ഈ രണ്ട് രാജ്യങ്ങള്‍ തമ്മില്‍ പ്രത്യേക ബന്ധമുണ്ടെന്നാണ്
ബാബര്‍ അസം, രോഹിത് ശര്‍മ/ഫോട്ടോ: എഎഫ്പി
ബാബര്‍ അസം, രോഹിത് ശര്‍മ/ഫോട്ടോ: എഎഫ്പി

മെല്‍ബണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തില്‍ അസ്വാരസ്യങ്ങളുണ്ടെങ്കിലും നല്ല ബന്ധമാണ് ഇരു രാജ്യങ്ങളിലേയും ക്രിക്കറ്റ് താരങ്ങള്‍ തമ്മില്‍. ട്വന്റി20 ലോകകപ്പിന് മുന്‍പായുള്ള പ്രസ് കോണ്‍ഫറന്‍സിലെത്തിയപ്പോള്‍ രോഹിത്തും ബാബറും ഇത് തെളിയിക്കുകയും ചെയ്തു. 

എപ്പോഴെല്ലാം ബാബറിനെ ഞാന്‍ കാണുന്നുവോ അപ്പോഴെല്ലാം ചോദിക്കുക ഏത് കാറാണ് വാങ്ങാന്‍ പോകുന്നത് എന്നാണ്. വീട്ടില്‍ എന്തുണ്ട് വിശേഷം എന്ന് ചോദിക്കും. ഞങ്ങളുടെ മുന്‍തലമുറ ഞങ്ങളെ പഠിപ്പിച്ചത് ഈ രണ്ട് രാജ്യങ്ങള്‍ തമ്മില്‍ പ്രത്യേക ബന്ധമുണ്ടെന്നാണ്, രോഹിത് ശര്‍മ പറഞ്ഞു. 

ഇന്ത്യാ-പാക് മത്സരത്തിന്റെ പ്രാധാന്യം ഞങ്ങള്‍ക്കറിയാം. എന്നാല്‍ എല്ലായ്‌പ്പോഴും ഇത് തന്നെ സംസാരിച്ച് സ്വയം സമ്മര്‍ദത്തിലാവേണ്ടതില്ല. ഇന്ത്യാ-പാക് താരങ്ങള്‍ എപ്പോള്‍ കണ്ടാലും, ഏഷ്യാ കപ്പില്‍ കണ്ടപ്പോഴും, കുടുംബങ്ങളെ കുറിച്ചാണ് സംസാരിച്ചത്. അത്തരം കാര്യങ്ങളാണ് പാക് താരങ്ങളുമായി ഞങ്ങള്‍ സംസാരിക്കുക, രോഹിത് പറയുന്നു. 

ഇന്ത്യന്‍ ക്യാപ്റ്റനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നു

രോഹിത് ശര്‍മയെ പ്രശംസിച്ചാണ് ബാബര്‍ അസമും സംസാരിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റനില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. എന്റെ സീനിയറാണ് രോഹിത് എന്നും ബാബര്‍ പറഞ്ഞു. ഒക്ടോബര്‍ 28നാണ് ട്വന്റി20 ലോകകപ്പിലെ ഇന്ത്യാ-പാകിസ്ഥാന്‍ പോര്. 

ട്വന്റി20 ലോകകപ്പിന്റെ ഭാഗമായ 16 ടീമുകളുടേയും ക്യാപ്റ്റന്മാര്‍ മെല്‍ബണില്‍ മാധ്യമങ്ങളുടെ മുന്‍പിലേക്ക് ഒരുമിച്ചെത്തിയിരുന്നു. പ്ലാസ ബോള്‍റൂമിലാണ് പരിപാടി. ഐസിസിയുടെ ഫെയ്‌സ്ബുക്കിലൂടെ പ്രസ് കോണ്‍ഫറന്‍സ് കാണാനാവും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com