വലനിറച്ച് എടികെ, കേരള ബ്ലാസ്റ്റേഴ്സിന് തോൽവി; സ്കോർ 5-2 

ബ്ലാസ്റ്റേഴ്സ് ആദ്യം ​ഗോളടിച്ച് തുടങ്ങിയെങ്കിലും പിന്നീട് കളി എടികെ പിടിച്ചടക്കുകയായിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

കൊച്ചി: ഐ എസ് എൽ സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. എ ടി കെ മോഹൻ ബഗാനെതിരെ മൂന്ന് ​ഗോളുകൾക്കാണ് മഞ്ഞപ്പടയുടെ പരാജയം. മോഹൻ ബഗാൻ അഞ്ച് ​ഗോളുകളടിച്ചപ്പോൾ ബ്ലാസ്റ്റേഴ്സ് നേടിയത് രണ്ട് ​ഗോളുകൾ മാത്രം. ബ്ലാസ്റ്റേഴ്സ് ആദ്യം ​ഗോളടിച്ച് തുടങ്ങിയെങ്കിലും പിന്നീട് കളി എടികെ പിടിച്ചടക്കുകയായിരുന്നു.

ആദ്യ പകുതി അവസാനിച്ചപ്പോൾ മോഹൻ ബ​ഗാൻ രണ്ട് ​ഗോളും ബ്ലാസ്റ്റേഴ്സ് ഒരു ​ഗോളുമാണ് നേടിയത്. രണ്ടാം പകുതിയിൽ എ ടി കെ മൂന്ന് ​ഗോളുകൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്സ് ഒരു തവണ മാത്രമാണ് വല കുലുക്കിയത്. ഇവാൻ കല്യൂഷ്നിയിലൂടെ ബ്ലാസ്റ്റേഴ്സ് ആണ് ആദ്യം ​സ്കോർ ചെയ്തത്. മത്സരത്തിന്റെ ആറാം മിനിറ്റിൽ സഹലിന്റെ പാസിൽ നിന്നാണ് ​ഗോൾ പിറന്നത്. പക്ഷെ അധികം വൈകാതെ മോഹൻ ബ​ഗാൻ തിരിച്ചടിച്ചു. ദിമിത്രി പെട്രറ്റോസാണ് ടീമിനായി ഗോളടിച്ചത്. പിന്നാലെ ബ്ലാസ്റ്റേഴ്സിനെ പിന്നിലാക്കി എ ടി കെയുടെ രണ്ടാം ​ഗോളും പിറന്നു. മധ്യനിരതാരം ജോണി കൊക്കോയാണ് രണ്ടാം ​ഗോൾ നേടിയത്. 

രണ്ടാം പകുതിയിൽ വീണ്ടും ​ഗോളടിച്ച് പെട്രറ്റോസ് മോഹൻ ബ​ഗാന്റെ ലീഡ് കൂട്ടി. പിന്നാലെ പകരക്കാരനായി ഇറങ്ങിയ കെ പി രാഹുൽ ബ്ലാസ്റ്റേഴ്സിന് ആശ്വാസ ​ഗോൾ സമ്മാനിച്ചു. പക്ഷെ എതിരാളികൾ അവസാനിപ്പിച്ചില്ല. വീണ്ടും രണ്ട് ​ഗോളുകൾ കൂടി പായിച്ച് മോഹൻ ബ​ഗാൻ ജയം ഉറപ്പിച്ചു. 
 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com