85 മിനിറ്റില്‍ 20 ഓവര്‍, വൈകിയാല്‍ സര്‍ക്കിളിന് പുറത്ത് 4 പേര്‍ മാത്രം; ഓസീസിന്റെ തന്ത്രം ഇങ്ങനെ

ട്വന്റി20 ലോകകപ്പിലെ നിയമം മറികടക്കാന്‍ തന്ത്രം മെനഞ്ഞ് ആതിഥേയരായ ഓസ്‌ട്രേലിയ
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ബ്രിസ്‌ബേന്‍: ട്വന്റി20 ലോകകപ്പിലെ ബൗളിങ് നിയമം മറികടക്കാന്‍ തന്ത്രം മെനഞ്ഞ് ആതിഥേയരായ ഓസ്‌ട്രേലിയ. ബൗണ്ടറി കടക്കുന്ന പന്തെടുക്കാന്‍ ഫീല്‍ഡര്‍മാര്‍ എത്തുന്ന സമയം ഒഴിവാക്കാനായി ബോള്‍ബോയിമാരാവുകയാണ് സ്‌ക്വാഡിലെ താരങ്ങള്‍ തന്നെ. 

ട്വന്റി20 ലോകകപ്പിലെ നിയമം അനുസരിച്ച് 85 ഓവറിനുള്ളില്‍ 20 ഓവര്‍ പൂര്‍ത്തിയാക്കണം. ഈ 85 മിനിറ്റ് പിന്നിട്ടു കഴിഞ്ഞാല്‍ സര്‍ക്കിളിന് പുറത്ത് 4 ഫീല്‍ഡര്‍മാരെ മാത്രമാവും അനുവദിക്കുക. ഇത് ബാറ്റിങ് ടീമിനെ തുണയ്ക്കും എന്നതിനാല്‍ ടീമിലെ കളിക്കാരെ തന്നെ ബോള്‍ബോയിമാരായി ഇറക്കി സമയം നഷ്ടപ്പെടുത്തുന്നത് ഒഴിവാക്കാനാണ് ഓസ്‌ട്രേലിയയുടെ ശ്രമം. 

ആദ്യ 5 വിക്കറ്റ് വീഴ്ത്തിയതിന് ശേഷം വീഴ്ത്തുന്ന ഓരോ വിക്കറ്റിനും ബൗളിങ് ടീമിന് ഒരു മിനിറ്റ് വീതം അലവന്‍സ് ലഭിക്കും. ഇവിടെ സമയം ക്രമീകരിക്കേണ്ട ചുമതല അമ്പയര്‍ക്കാണ്. നിലവില്‍ ട്വന്റി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങളാണ് നടക്കുന്നത്. ഒക്ടോബര്‍ 22ന് സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com