ലോകകപ്പ് കാണാന്‍ 'ഓള്'; ഥാറോടിച്ച് ഖത്തറിലേക്ക് 5 കുട്ടികളുടെ ഉമ്മയുടെ യാത്ര 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th October 2022 04:38 PM  |  

Last Updated: 20th October 2022 04:38 PM  |   A+A-   |  

naji_noushi1

നാജി നൗഷി/ഫോട്ടോ: ഫെയ്‌സ്ബുക്ക്

 

മലപ്പുറം: ഖത്തര്‍ ലോകകപ്പിനായുള്ള കാത്തിരിപ്പ് ഒരു മാസമായി ചുരുങ്ങി. ലോകകപ്പ് ആവേശത്തിലേക്ക് ലോകം എത്തിക്കൊണ്ടിരിക്കുന്നു. ഈ സമയം ഖത്തറിലെ ലോകകപ്പ് ആരവങ്ങള്‍ക്കൊപ്പം കൂടാന്‍ കേരളത്തില്‍ നിന്ന് ഒരു 'ഓള്' പുറപ്പെട്ട് കഴിഞ്ഞു. അതും ഥാര്‍ ഓടിച്ച്...

5 കുട്ടികളുടെ അമ്മയായ നാജി നൗഷിയാണ് ഖത്തറിലേക്ക് ഥാറില്‍ യാത്ര പുറപ്പെടുന്നത്. ട്രാവല്‍ വ്‌ളോഗര്‍ കൂടിയാണ് നാജി. മാഹിയില്‍ നിന്ന് നാജി ഖത്തറിലേക്കുള്ള തന്റെ യാത്ര ആരംഭിച്ചു കഴിഞ്ഞു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് നാജിയുടെ യാത്ര ഫഌഗ് ഓഫ് ചെയ്തത്. 

മുംബൈ വരെ ഥാറിലാണ് നാജി പോവുക. ശേഷം കപ്പലില്‍ ഒമാനിലെത്തും. അവിടെ നിന്ന് ഥാര്‍ ഓടിച്ച് യുഎഇ, ബഹ്‌റൈന്‍, കുവൈത്ത്, സൗദി എന്നീ രാജ്യങ്ങള്‍ പിന്നിട്ട് ഡിസംബര്‍ ആദ്യത്തോടെ ഖത്തറിലെത്താനാണ് പ്ലാന്‍. 

ഇത് ആദ്യമായല്ല നാജി വലിയൊരു യാത്രക്കായി പുറപ്പെടുന്നത്. എവറസ്റ്റ് ബേസ് ക്യാംപ് വരെ നാജി എത്തിയിട്ടുണ്ട്. ഓള്‍ ഇന്ത്യ യാത്രയും നാജി പിന്നിട്ടു കഴിഞ്ഞു. 7 വര്‍ഷത്തോളമായി ഒമാനിലെ ഹോട്ടല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ് നാജി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഷഹീന്‍ അഫ്രീദിയുടെ തീപാറും യോര്‍ക്കര്‍, ഗ്രൗണ്ടില്‍ വീണ് ഗുര്‍ബാസ്(വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ