2007ല്‍ പാകിസ്ഥാന്റെ വഴി മുടക്കി, 2011ല്‍ ഞെട്ടിച്ചത് റണ്‍മല താണ്ടി; ഐസിസി കിരീട പോരുകളിലെ 'വില്ലന്‍' 

ഇത് ആദ്യമായല്ല ഐസിസി ഇവന്റുകളില്‍ അയര്‍ലന്‍ഡ് അട്ടിമറി വീരന്മാരാവുന്നത്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ണ്ട് വട്ടം ട്വന്റി20 ലോക കിരീടത്തില്‍ മുത്തമിട്ട വെസ്റ്റ് ഇന്‍ഡീസിനെയാണ് അയര്‍ലന്‍ഡ് നാണംകെടുത്തി ഓസ്‌ട്രേലിയയില്‍ നിന്ന് തിരിച്ചയച്ചത്. ട്വന്റി20 ലോകകപ്പ് സൂപ്പര്‍ 12ലേക്കുള്ള പ്രവേശനം അയര്‍ലന്‍ഡ് ആഘോഷമാക്കി. എന്നാല്‍ ഇത് ആദ്യമായല്ല ഐസിസി ഇവന്റുകളില്‍ അയര്‍ലന്‍ഡ് അട്ടിമറി വീരന്മാരാവുന്നത്.

2007ലെ ലോകകപ്പില്‍ പാകിസ്ഥാനും സിംബാബ്‌വെയ്ക്കും പുറത്തേക്ക് വഴി തുറന്നതും അയര്‍ലന്‍ഡ് ആണ്. 2007ലെ ലോകകപ്പിലും 2009ലെ ട്വന്റി20 ലോകകപ്പിലും ബംഗ്ലാദേശിന് മുന്‍പില്‍ വില്ലനായും അയര്‍ലന്‍ഡ് അവതരിച്ചു. 

2011ലെ ഇന്ത്യ വേദിയായ ലോകകപ്പില്‍ റണ്‍മല താണ്ടിയാണ് അയര്‍ലന്‍ഡ് ഞെട്ടിച്ചത്. ഇംഗ്ലണ്ട് മുന്‍പില്‍ വെച്ച 328 റണ്‍സ് അയര്‍ലന്‍ഡ് ചെയ്‌സ് ചെയ്ത് ജയിച്ചു. 2015ലെ ലോകകപ്പിലും വിന്‍ഡിസിന് മുന്‍പില്‍ കല്ലുകടിയായി അയര്‍ലന്‍ഡ് എത്തിയിരുന്നു, വിന്‍ഡിസിനെതിരെ 305 റണ്‍സ് പിന്തുടര്‍ന്നാണ് അയര്‍ലന്‍ഡ് ജയം പിടിച്ചത്. 

സ്റ്റിര്‍ലിങ് നിര്‍ണായക മത്സരത്തില്‍ വിന്‍ഡിസിന് എതിരെ താളം കണ്ടെത്തി

വെസ്റ്റ് ഇന്‍ഡീസിനെ 9 വിക്കറ്റിന് തോല്‍പ്പിച്ചാണ് അയര്‍ലന്‍ഡ് ട്വന്റി20 ലോകകപ്പിന്റെ സൂപ്പര്‍ 12ലേക്ക് കടന്നത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡിസിന് കണ്ടെത്താനായത് 146 റണ്‍സ്. ബ്രന്‍ഡന്‍ കിങ്ങിന്റെ അര്‍ധ ശതകമാണ് ഇവിടെ വിന്‍ഡിസിനെ തുണച്ചത്. 4 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് പിഴുത ഗാരെത് ഡെലനിയാണ് വിന്‍ഡിസ് ബാറ്റിങ് നിരയെ പിടിച്ചു കെട്ടിയത്. 

സിംബാബ് വെയ്ക്കും സ്‌കോട്ട്‌ലന്‍ഡിനും എതിരെ മങ്ങിയ സ്റ്റിര്‍ലിങ് നിര്‍ണായക മത്സരത്തില്‍ വിന്‍ഡിസിന് എതിരെ താളം കണ്ടെത്തി. 48 പന്തില്‍ നിന്ന് 6 ഫോറും രണ്ട് സിക്‌സും സഹിതമാണ് സ്റ്റിര്‍ലിങ് 66 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ ബാല്‍ബിര്‍നീ 37 റണ്‍സും ടക്കര്‍ 45 റണ്‍സും നേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com