ലോകകപ്പില്‍ ഇന്ത്യയെ നയിച്ച ആദ്യ മത്സരം; വൈകാരികമായി രോഹിത് ശര്‍മ
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd October 2022 03:01 PM |
Last Updated: 23rd October 2022 08:48 PM | A+A A- |

ഫോട്ടോ: ട്വിറ്റർ
മെല്‍ബണ്‍: ലോകകപ്പില്‍ ആദ്യമായി ഇന്ത്യയെ നയിച്ച് ഇറങ്ങുകയാണ് രോഹിത് ശര്‍മ. എത്രമാത്രം അത് തന്റെ ഹൃദയം തൊടുന്നു എന്ന് മത്സരത്തിന് മുന്‍പ് ദേശിയ ഗാനം ആലപിക്കാന്‍ നില്‍ക്കുന്ന സമയം തന്നെ രോഹിത്തിന്റെ മുഖത്ത് നിന്ന് വ്യക്തമായി...
ദേശിയ ഗാനം അവസാനിക്കവെ വൈകാരികമായാണ് രോഹിത് പ്രതികരിച്ചത്. 16 വര്‍ഷം നീണ്ട രോഹിത്തിന്റെ രാജ്യാന്തര കരിയറിലെ നിര്‍ണായക നിമിഷമാണ് ഇത്. പാകിസ്ഥാന് എതിരെ ഇന്ത്യയെ നയിക്കുന്നു എന്നതും മെല്‍ബണില്‍ ആകാശം തൊടുന്ന ആരവങ്ങളും രോഹിത്തിന് ഇത് എത്രമാത്രം പ്രധാനപ്പെട്ട മത്സരമാക്കുന്നു എന്നത് വ്യക്തം.
ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തിയ ലോകകപ്പിലെ തന്റെ ആദ്യ മത്സരത്തില്‍ ടോസ് ഭാഗ്യവും രോഹിത്തിനെ തുണച്ചു. ടോസ് നേടിയ രോഹിത് പാകിസ്ഥാനെ ബാറ്റിങ്ങിന് അയച്ചു. പാകിസ്ഥാനെ ബാറ്റിങ്ങിന് അയച്ച തീരുമാനം ശരിയെന്ന് വ്യക്തമാക്കി അര്‍ഷ്ദീപ് പാകിസ്ഥാനെ തുടരെ പ്രഹരിച്ചു.
34 പന്തില്‍ നിന്ന് 51 റണ്‍സ് ആണ് ഇഫ്തിക്കര്‍ അടിച്ചത്
ആദ്യം ബാബര്‍ അസമിനെ ഗോള്‍ഡന്‍ ഡക്കാക്കിയ അര്‍ഷ്ദീപ്, പിന്നാലെ മുഹമ്മദ് റിസ്വാനെ ഫൈന്‍ ലെഗ്ഗില്‍ ഭുവനേശ്വര്‍ കുമാറിന്റെ കൈകളിലേക്കും എത്തിച്ചു. എന്നാല്‍ തുടക്കത്തില്‍ നേരിട്ട പതര്‍ച്ചയില്‍ നിന്ന് ഷാന്‍ മസൂദും ഇഫ്തിക്കര്‍ അഹ്മദും പാകിസ്ഥാനെ തിരികെ കയറ്റി.
34 പന്തില്‍ നിന്ന് 2 ഫോറും നാല് സിക്‌സും സഹിതം 51 റണ്‍സ് ആണ് ഇഫ്തിക്കര്‍ അടിച്ചത്. എന്നാല്‍ മുഹമ്മദ് ഷമി ഇഫ്തിക്കറിനെ വിക്കറ്റിന് മുന്‍പില്‍ കുടുക്കിയതോടെ പാകിസ്ഥാന്റെ താളം വീണ്ടും തെറ്റി. ഷദാബ് ഖാനേയും ഹൈദര്‍ അലിയേയും ഹര്‍ദിക് പാണ്ഡ്യ വേഗത്തില്‍ തന്നെ കൂടാരം കയറ്റി.
ഈ വാര്‍ത്ത കൂടി വായിക്കൂ
ബാബര്‍ അസം മിന്നിയാല്‍ ധോനിയുടെ റെക്കോര്‍ഡ് കടപുഴകും; മുന്നില്‍ തകര്‍പ്പന്‍ നേട്ടം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ