ജയം മാത്രം പോര, നെറ്റ്‌ റണ്‍റേറ്റിലും കരകയറണം; ഓസ്‌ട്രേലിയ ഇന്ന് ശ്രീലങ്കക്കെതിരെ 

ടൂര്‍ണമെന്റില്‍ മുന്‍പോട്ട് പോകാന്‍ ഓസ്‌ട്രേലിയക്ക് ഇന്ന് ജയം അനിവാര്യമാണ് എന്നതിനൊപ്പം നെറ്റ് റണ്‍റേറ്റിലെ കുറവും പരിഹരിക്കണം
ഡേവിഡ് വാര്‍ണര്‍, സ്‌റ്റൊയ്‌നിസ്/ഫോട്ടോ: എഎഫ്പി
ഡേവിഡ് വാര്‍ണര്‍, സ്‌റ്റൊയ്‌നിസ്/ഫോട്ടോ: എഎഫ്പി

മെല്‍ബണ്‍: ട്വന്റി20 ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാര്‍ക്ക് ഇന്ന് നിര്‍ണായക മത്സരം. ശ്രീലങ്കയാണ് ഇന്ന് ഓസ്‌ട്രേലിയയുടെ എതിരാളികള്‍. ടൂര്‍ണമെന്റില്‍ മുന്‍പോട്ട് പോകാന്‍ ഓസ്‌ട്രേലിയക്ക് ഇന്ന് ജയം അനിവാര്യമാണ് എന്നതിനൊപ്പം നെറ്റ് റണ്‍റേറ്റിലെ കുറവും പരിഹരിക്കണം. 

ന്യൂസിലന്‍ഡ് ആണ് ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തത്. ന്യൂസിലന്‍ഡ് ബാറ്റിങ് നിരയെ പിടിച്ചുകെട്ടാന്‍ ഓസീസ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. ന്യൂസിലന്‍ഡ് മുന്‍പില്‍ വെച്ച 201 റണ്‍സ് പിന്തുടര്‍ന്ന ആതിഥേയര്‍ 111 റണ്‍സിനാണ് ഓള്‍ഔട്ടായത്. സന്നാഹ മത്സരത്തില്‍ ഇന്ത്യയോടും ഓസ്‌ട്രേലിയ തോറ്റിരുന്നു. 

സ്വന്തം മണ്ണിലെ സാഹചര്യങ്ങള്‍ നന്നായി അറിയാവുന്ന പാറ്റ് കമിന്‍സ്, ഹെയ്‌സല്‍വുഡ്, ആദം സാംപ എന്നീ ഓസീസ് ബൗളര്‍മാരെല്ലാം ശ്രീലങ്കക്കെതിരെ താളം വീണ്ടെടുക്കുമെന്നാണ് ടീമിന്റെ പ്രതീക്ഷ. ശ്രീലങ്കന്‍ സ്പിന്നര്‍മാരെ നേരിടുക എന്ന വെല്ലുവിളിയാണ് ഓസീസ് ബാറ്റേഴ്‌സിന് മുന്‍പിലുള്ളത്. ഹസരങ്കയേയും മഹീഷ തീക്ഷ്ണയേയും നേരിടുക എളുപ്പമാവില്ല. 

തുടര്‍ ജയങ്ങളുമായാണ് ശ്രീലങ്ക

നമീബിയയോട് ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി നേരിട്ടതിന് ശേഷം തുടര്‍ ജയങ്ങളുമായാണ് ശ്രീലങ്ക സൂപ്പര്‍ 12ലെ തങ്ങളുടെ രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെയാണ് ശ്രീലങ്ക തോല്‍പ്പിച്ചത്. ഓപ്പണര്‍മാരായ നിസങ്കയും കുശാല്‍ മെന്‍ഡിസും ഫോമില്‍ നില്‍ക്കുന്നത് തന്നെ ശ്രീലങ്കയ്ക്ക് പോസിറ്റീവ് ഫീല്‍ നല്‍കുന്നു. 

നിലവില്‍ സൂപ്പര്‍ 12ലെ ഒന്നാം ഗ്രൂപ്പില്‍ ആറാം സ്ഥാനത്താണ് ഓസ്‌ട്രേലിയ. ന്യൂസിലന്‍ഡ് ആണ് ഒന്നാമത്. +4.450 ആണ് ഒന്നാമതുള്ള ന്യൂസിലന്‍ഡിന്റെ നെറ്റ്‌റണ്‍റേറ്റ്. രണ്ടാമതുള്ള ശ്രീലങ്കയുടെ നെറ്റ്‌റണ്‍റേറ്റ് +2.467. -4.450 ആണ് ഓസ്‌ട്രേലിയയുടെ നെറ്റ്‌റണ്‍റേറ്റ്. ഇന്ന് ശ്രീലങ്കയ്ക്ക് എതിരെ ജയിക്കുന്നതിനൊപ്പം നെറ്റ് റണ്‍റേറ്റിലും ഓസ്‌ട്രേലിയക്ക് കാര്യമായ മുന്നേറ്റം കണ്ടെത്താനാവണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com