സിക്‌സടിച്ച് അര്‍ധ ശതകം, ആകാശം തൊട്ട് കോഹ് ലിയുടെ ആവേശം; അവസാന പന്തിലെ ആഘോഷം ചൂണ്ടി സൂര്യ 

അവസാന പന്തില്‍ ഡീപ്പ് ബാക്ക് വേര്‍ഡ് സ്‌ക്വയറിലേക്ക് ഫ്‌ളിക്‌ ചെയ്ത് സികിക് പറത്തിയാണ് സൂര്യകുമാര്‍ യാദവ് നെതര്‍ലന്‍ഡ്‌സിന് എതിരെ അര്‍ധ ശതകം പിന്നിട്ടത്
വിരാട് കോഹ്‌ലി, സൂര്യകുമാര്‍/ഫോട്ടോ: എഎഫ്പി
വിരാട് കോഹ്‌ലി, സൂര്യകുമാര്‍/ഫോട്ടോ: എഎഫ്പി

സിഡ്‌നി: ഇന്നിങ്‌സിലെ അവസാന പന്തില്‍ ഡീപ്പ് ബാക്ക് വേര്‍ഡ് സ്‌ക്വയറിലേക്ക് ഫ്‌ളിക്‌ ചെയ്ത് സികിക് പറത്തിയാണ് സൂര്യകുമാര്‍ യാദവ് നെതര്‍ലന്‍ഡ്‌സിന് എതിരെ അര്‍ധ ശതകം പിന്നിട്ടത്. അവിടെ സൂര്യകുമാറിനേക്കാള്‍ സന്തോഷവും ആവേശവും പ്രകടിപ്പിച്ചത് നോണ്‍സ്‌ട്രൈക്കറായി നിന്നിരുന്ന വിരാട് കോഹ്‌ലിയും...അതിനേക്കുറിച്ച് പ്രതികരിക്കുകയാണ് ഇന്ത്യയുടെ മധ്യനിര താരം ഇപ്പോള്‍...

ഒരുമിച്ച് ബാറ്റ് ചെയ്യുമ്പോള്‍ ഞാന്‍ കോഹ് ലിയുടേയും അദ്ദേഹം എന്റേയും കളിയെ ബഹുമാനിക്കുന്നു. ഉദാഹരണത്തിന്, ഞാന്‍ ഒരുവശത്ത് നിന്ന് ഞാന്‍ ഏതാനും ബൗണ്ടറി നേടുമ്പോള്‍ കോഹ് ലി സ്‌ട്രൈക്ക് കൈമാറി കളിക്കുന്നതില്‍ ശ്രദ്ധിക്കും. നല്ല ഷോട്ടുകള്‍ കളിക്കാന്‍ ലക്ഷ്യമിട്ട് നില്‍ക്കും, സൂര്യകുമാര്‍ പറയുന്നു. 

ക്രീസില്‍ ഒരുമിച്ച് നില്‍ക്കുന്ന നിമിഷം ഞങ്ങള്‍ ആസ്വദിക്കുകയാണ്. വിക്കറ്റിനിടയില്‍ എത്രയും ഓടാന്‍ സാധിക്കുമോ അത്രയും ഓടും. ഇതൊരു വലിയ കാര്യമാണ്. കോഹ് ലിക്കൊപ്പം നിന്ന് കൂടുതല്‍ കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താന്‍ ആഗ്രഹിക്കുന്നതായും സൂര്യകുമാര്‍ പറഞ്ഞു. 

ഈ വര്‍ഷം 463 റണ്‍സ് ആണ് സൂര്യകുമാര്‍ യാദവും കോഹ് ലിയും ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ വന്നത്. ബാറ്റിങ് ശരാശരി 70. രണ്ട് വട്ടം ഇരുവരും ചേര്‍ന്ന് കൂട്ടുകെട്ട് 100 കടത്തി. രണ്ട് അര്‍ധ ശതക കൂട്ടുകെട്ടും. എട്ട് മത്സരങ്ങളില്‍ മാത്രം നിന്നാണ് ഇതെന്നതും ശ്രദ്ധേയമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com