'ഇസ്ലാം മതം സ്വീകരിക്കാന്‍ ഹര്‍ഭജന്‍ സിങ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു'; ഇന്‍സമാം ഉള്‍ ഹഖിന്റെ വെളിപ്പെടുത്തല്‍

ഇര്‍ഫാന്‍ പഠാന്‍, മുഹമ്മദ് കൈഫ്, സഹീര്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം ഹര്‍ഭജന്‍ സിങ്ങും നമസ്‌കാരത്തിന് എത്തിയിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലാഹോര്‍: ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ്. ഇന്ത്യന്‍ ടീമിന്റെ പാക് പര്യടനത്തിന് ഇടയിലെ സംഭവമാണ് ഇന്‍സമാം ഉള്‍ ഹഖ് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. 

ഇന്ത്യന്‍ ടീമിന്റെ പാക് പര്യടനത്തിന് ഇടയില്‍ ഇര്‍ഫാന്‍ പഠാന്‍, മുഹമ്മദ് കൈഫ്, സഹീര്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം ഹര്‍ഭജന്‍ സിങ്ങും നമസ്‌കാരത്തിന് എത്തിയിരുന്നു. ആ സമയം പാക് മതപണ്ഡിതന്‍ താരിഫ് ജമീലിന്റെ വാക്കുകളില്‍ ആകൃഷ്ടനായ ഹര്‍ഭജന്‍ സിങ് ഇസ്ലാം മതം സ്വീകരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു എന്നാണ് ഇന്‍സമാം ഉള്‍ ഹഖ് പറയുന്നത്. 

ഇന്‍സമാമിന്റെ വാക്കുകളോട് ഹര്‍ഭജന്‍ സിങ് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഹര്‍ഭജന്‍ സിങ് എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്കായി 103 ടെസ്റ്റുകള്‍ കളിച്ച ഹര്‍ഭജന്‍ 417 വിക്കറ്റാണ് വീഴ്ത്തിയത്. 236 ഏകദിനങ്ങളില്‍ നിന്ന് വീഴ്ത്തിയത് 269 വിക്കറ്റും. ഇന്ത്യക്കായി 28 ട്വന്റി20യും ഹര്‍ഭജന്‍ കളിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com