പുതിയ ക്യാപ്റ്റനില്ല; അടുത്ത സീസണിലും ചെന്നൈയെ ധോനി നയിക്കും 

2023ലെ ഐപിഎല്‍ സീസണിലും എം എസ് ധോനി ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: 2023ലെ ഐപിഎല്‍ സീസണിലും എം എസ് ധോനി ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കും. ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍ ഇക്കാര്യം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

2022ലെ ഐപിഎല്‍ സീസണ്‍ ആരംഭിക്കാന്‍ രണ്ട് ദിവസം മാത്രം മുന്‍പിലുള്ളപ്പോഴാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് രവീന്ദ്ര ജഡേജയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. എന്നാല്‍ ടീം തുടര്‍ തോല്‍വിയിലേക്ക് വീണതോടെ ടൂര്‍ണമെന്റിന്റെ മധ്യത്തില്‍ വെച്ച് ജഡേജയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റുകയും ധോനി വീണ്ടും നായകനാവുകയും ചെയ്തു. 

2022ലെ ഐപിഎല്‍ സീസണോടെ ധോനി ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കും എന്ന റിപ്പോര്‍ട്ടുകളും ശക്തമായിരുന്നു. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കാണികള്‍ക്ക് മുന്‍പില്‍ വെച്ച് ഗുഡ്‌ബൈ പറയാതെ പോകുന്നത് അനീതിയാവും എന്നാണ് ധോനി പ്രതികരിച്ചത്. 

ചെന്നൈ സൂപ്പര്‍ കിങ്‌സ് 13 സീസണ്‍ കളിച്ചപ്പോള്‍ 11 വട്ടം ടീം പ്ലേഓഫിലേക്ക് എത്തി. നാല് വട്ടം കിരീടം ഉയര്‍ത്തിയപ്പോള്‍ മൂന്ന് വട്ടം റണ്ണേഴ്‌സപ്പുകളുമായി ചെന്നൈ. 2010ലും 2014ലും ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്കും ധോനിക്ക് കീഴില്‍ ചെന്നൈ എത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com