"പട്ടികൾ കുരച്ചുകൊണ്ടേയിരിക്കും"; അർഷ്ദീപിന് പിന്തുണയുമായി ബോക്സർ വിജേന്ദർ 

ക്യാച്ച് വിട്ടുകളഞ്ഞ അർഷ്ദീപ് സിം​ഗിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്
അർഷ്ദീപ്, വിജേന്ദർ
അർഷ്ദീപ്, വിജേന്ദർ


രാധകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്നതാണ് എപ്പോഴും ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങൾ. അതുകൊണ്ടുതന്നെ മത്സരത്തിലെ ഓരോ താരങ്ങളുടെയും പ്രകടനം സസൂക്ഷ്മം വീക്ഷിക്കാറുമുണ്ട്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ വാനോളം പുകഴ്ത്തുമ്പോൾ ചെറിയ പിഴവുകൾക്ക് വലിയ വിമർശനങ്ങൾ കേൾക്കേണ്ടിവരും താരങ്ങൾക്ക്. ഇത്തരത്തിൽ ഒരു സംഭവമാണ് ഏഷ്യാകപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ഉണ്ടായത്. കൈപ്പിടിയിലൊതുങ്ങിയ ക്യാച്ച് വിട്ടുകളഞ്ഞ അർഷ്ദീപ് സിം​ഗിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. 

മത്സരത്തിൽ രവി ബിഷ്‌ണോയി എറിഞ്ഞ 18-ാം ഓവറിലെ മൂന്നാം പന്തിലാണ് ആസിഫ് അലിയെ ഷോർട് തേർഡിൽ അർഷ്ദീപ് വിട്ടുകളഞ്ഞത്. അനായാസ ക്യാച്ച് പിടിയിലൊതുക്കാൻ താരത്തിനായില്ല. ആസിഫ് ഈസമയം വ്യക്തിഗത സ്‌കോർ രണ്ടിലായിരുന്നു. പിഴവ് സംഭവിച്ചതിന് താരത്തെ കടന്നാക്രമിക്കുകയാണ് ഇന്ത്യൻ ആരാധകർ. അർഷ്ദീപ് ഖാലിസ്ഥാനിയെന്ന് വിക്കിപീഡിയയിൽ അടക്കം തിരുത്തിയാണ് ഒരുകൂട്ടർ താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പാകിസ്ഥാൻ ചാരസംഘടനയാണ് താരത്തിന്റെ പ്രകടനത്തിന് പിന്നിലെന്നടക്കം ആരോപിച്ചാണ് വിമർശനമുയരുന്നത്. 

വിമർശനങ്ങൾ കടുക്കുമ്പോൾ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇന്ത്യയുടെ ബോക്‌സിംഗ് താരം വിജേന്ദർ സിംഗ്. പട്ടികൾ കുരച്ചുകൊണ്ടേയിരിക്കും എന്ന് ട്വീറ്റ് ചെയ്താണ് വിജേന്ദർ അർഷ്ദീപിന് പിന്തുണയറിയിച്ചത്. നിരവധി താരങ്ങളാണ് അർഷ്ദീപിനെ ന്യായീകരിച്ചത്. ഇന്ത്യയുടെ മുൻ നായകൻ വിരാട് കോഹ് ലിയടക്കം വിമർശനങ്ങൾ പ്രതികരിച്ചു. സമ്മർദ്ദം കൂടിയ മത്സരങ്ങളിൽ കളിക്കുമ്പോൾ ഏതൊരു താരത്തിനും പിഴവുകൾ സംഭവിക്കാമെന്ന് പറഞ്ഞാണ് കോഹ് ലി താരത്തെ പിന്തുണച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com