ഒന്നാം റാങ്കിന് പുതിയ അവകാശി; ട്വന്റി20യില്‍ ബാബറിനെ മറികടന്ന് മുഹമ്മദ് റിസ്വാന്‍; കോഹ്‌ലി താഴേക്ക്‌

ഐസിസി ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പിടിച്ച് പാകിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍
മുഹമ്മദ് റിസ്വാന്‍/ഫോട്ടോ: എഎഫ്പി
മുഹമ്മദ് റിസ്വാന്‍/ഫോട്ടോ: എഎഫ്പി

ദുബായ്: ഐസിസി ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പിടിച്ച് പാകിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍. ബാബര്‍ അസമിനെ മറികടന്നാണ് മുഹമ്മദ് റിസ്വാന്‍ ഒന്നാം സ്ഥാനം പിടിച്ചത്. 

ഏഷ്യാ കപ്പില്‍ നിലവില്‍ റണ്‍വേട്ടയില്‍ ഒന്നാമതാണ് ബാബര്‍. ഏഷ്യാ കപ്പിലെ മൂന്ന് കളിയില്‍ നിന്ന് 96 എന്ന ബാറ്റിങ് ശരാശരിയില്‍ റിസ്വാന്‍ 192 റണ്‍സ് സ്‌കോര്‍ ചെയ്തു. 128 ആണ് സ്‌ട്രൈക്ക്‌റേറ്റ്. രണ്ട് അര്‍ധ ശതകം റിസ്വാന്‍ ഏഷ്യാ കപ്പില്‍ കണ്ടെത്തി. 

സൂര്യകുമാര്‍ യാദവ് ആണ് ട്വന്റി20 റാങ്കിങ്ങില്‍ മുന്‍പിലുള്ള ഇന്ത്യന്‍ താരം. റിസ്വാനും, ബാബറിനും മര്‍ക്രമിനും പിന്നില്‍ നാലാം സ്ഥാനത്താണ് സൂര്യകുമാര്‍ യാദവ്. മൂന്ന് സ്ഥാനങ്ങള്‍ മുന്‍പോട്ട് കയറി രോഹിത് ശര്‍മ 14ാം റാങ്കിലെത്തി. വിരാട് കോഹ് ലി രണ്ട് സ്ഥാനം താഴേക്ക് പോയി 29ാം റാങ്കിലാണ്. 

പാകിസ്ഥാനെതിരെ അര്‍ധ ശതകം കണ്ടെത്തിയെങ്കിലും ശ്രീലങ്കക്കെതിരെ കോഹ് ലി ഡക്കായിരുന്നു. ശ്രീലങ്കക്കെതിരായ അര്‍ധ ശതകത്തിന്റെ ബലത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മൂന്ന് സ്ഥാനം മുന്‍പോട്ട് കയറിയിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com