'ടീം 90 ശതമാനം പാകപ്പെട്ട് കഴിഞ്ഞു'; തുടരെ രണ്ടാം തോല്‍വിയിലേക്ക് വീണിട്ടും കുലുങ്ങാതെ രോഹിത് ശര്‍മ

ട്വന്റി20 ലോകകപ്പിനായി തന്റെ ടീം 90 ശതമാനം പാകപ്പെട്ടു കഴിഞ്ഞതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ
രോഹിത് ശര്‍മ/ഫോട്ടോ: എഎഫ്പി
രോഹിത് ശര്‍മ/ഫോട്ടോ: എഎഫ്പി

ദുബായ്: ട്വന്റി20 ലോകകപ്പിനായി തന്റെ ടീം 90 ശതമാനം പാകപ്പെട്ടു കഴിഞ്ഞതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയോട് തോല്‍വി നേരിട്ടതിന് പിന്നാലെയാണ് രോഹിത് ശര്‍മയുടെ വാക്കുകള്‍. 

90 ശതമാനം ടീം പാകപ്പെട്ട് കഴിഞ്ഞു. ഏതാനും മാറ്റങ്ങള്‍ മാത്രമാണ് ഇനി വരാനുള്ളത്. ഇവിടെ കഴിവുകേടിന്റെ പ്രശ്‌നമൊന്നുമില്ല. ക്വാളിറ്റി ടീമാണ് ഇത്. ഉഭയകക്ഷി പരമ്പരകളേക്കാള്‍ സമ്മര്‍ദം പല രാജ്യങ്ങള്‍ പങ്കെടുക്കുന്ന പരമ്പരയിലുണ്ടാവും. 2021ലെ ട്വന്റി20 ലോകകപ്പില്‍ നമുക്ക് ഗ്രൂപ്പ് ഘട്ടം കടക്കാന്‍ കഴിയാതിരുന്നത് നിര്‍ഭാഗ്യകരമാണ്. ഇപ്പോള്‍ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ രണ്ട് മത്സരം തോറ്റിരിക്കുന്നു, രോഹിത് പറയുന്നു. 

തുടരെ രണ്ട് മത്സരം തോറ്റു എന്നതില്‍ ആശങ്കപ്പെടുന്നില്ല

തുടരെ രണ്ട് മത്സരം തോറ്റു എന്നതില്‍ ഞങ്ങള്‍ ആശങ്കപ്പെടുന്നില്ല. 2021 ട്വന്റി20 ലോകകപ്പിന് ശേഷം ഒരുപാട് മത്സരങ്ങള്‍ ഞങ്ങള്‍ ജയിച്ചതാണ്. ബാറ്റിങ്ങില്‍ വേണ്ടവിധം മുന്‍പോട്ട് പോകാന്‍ ഞങ്ങള്‍ക്കായില്ല. അതിനെ കുറിച്ച് ടീം മീറ്റിങ്ങില്‍ സംസാരിച്ചതാണ്. എന്നാല്‍ ഇങ്ങനേയും സംഭവിക്കാം. 10-12 റണ്‍സ് കുറവായിരുന്നു ടോട്ടലില്‍. അപ്പോഴും നമ്മുടെ സ്‌കോര്‍ മോശമായിരുന്നില്ല, രോഹിത് പറയുന്നു. 

ദിനേശ് കാര്‍ത്തിക്കിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്തതിനെ കുറിച്ചും രോഹിത് പ്രതികരിച്ചു. മധ്യനിരയില്‍ ഞങ്ങള്‍ക്ക് ഇടംകൈ ബാറ്ററെ വേണ്ടിയിരുന്നു. അതുകൊണ്ടാണ് ദിനേശ് കാര്‍ത്തിക് പുറത്തായത്. ഫോമില്ലായ്മയുടെ പേരിലൊന്നും അല്ല കാര്‍ത്തിക്കിന് പുറത്തിരിക്കേണ്ടി വന്നത് എന്നും രോഹിത് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com