ബാറ്റുകൊണ്ട് അടിക്കാന്‍ മുതിര്‍ന്ന് ആസിഫ് അലി; ആവേശപ്പോരിനിടയില്‍ കയ്യാങ്കളി(വീഡിയോ)

പാക് താരം ആസിഫ് അലിയെ ക്രിക്കറ്റില്‍ നിന്ന് വിലക്കണം എന്നുള്‍പ്പെടെയുള്ള പ്രതികരണങ്ങളാണ് ആരാധകരില്‍ നിന്ന് വരുന്നത്
ഫരീദ് അഹ്മദിനെ അടിക്കാന്‍ ശ്രമിക്കുന്ന പാകിസ്ഥാന്റെ ആസിഫ് അലി/ഫോട്ടോ: എഎഫ്പി
ഫരീദ് അഹ്മദിനെ അടിക്കാന്‍ ശ്രമിക്കുന്ന പാകിസ്ഥാന്റെ ആസിഫ് അലി/ഫോട്ടോ: എഎഫ്പി

ഷാര്‍ജ: അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 11 റണ്‍സ്. അഫ്ഗാന് വേണ്ടിയിരുന്നത് ഒരു വിക്കറ്റും. എന്നാല്‍ അഫ്ഗാന്റെ ഫറൂഖിയെ തുടരെ രണ്ട് വട്ടം സിക്‌സ് പറത്തി നസീം ഷാ പാകിസ്ഥാനെ ഏഷ്യാ കപ്പ് ഫൈനലിലേക്ക് എത്തിച്ചു. ആവേശം നിറഞ്ഞ മത്സരത്തിന് ഇടയില്‍ കയ്യാങ്കളിയിലേക്കും കാര്യങ്ങളെത്തി. 

പാക് താരം ആസിഫ് അലിയെ ക്രിക്കറ്റില്‍ നിന്ന് വിലക്കണം എന്നുള്‍പ്പെടെയുള്ള പ്രതികരണങ്ങളാണ് ആരാധകരില്‍ നിന്ന് വരുന്നത്. പാകിസ്ഥാന്‍ ഇന്നിങ്‌സിന്റെ 19ാം ഓവറിലാണ് സംഭവം. ഫരീദ് അഹ്മദിനെ സിക്‌സ് പറത്തിയതിന് പിന്നാലെ തൊട്ടടുത്ത പന്തില്‍ ആസിഫ് അലി പുറത്തായി. ഷോട്ട് ഫൈന്‍ ലെഗില്‍ ക്യാച്ച് നല്‍കി ആസിഫ് അലി മടങ്ങുമ്പോള്‍ ഫരീദിന്റെ പ്രകോപനപരമായ സെന്റ്ഓഫ്. 

ഫരീദിനെ കൈ കൊണ്ടും ബാറ്റ് വെച്ചും ഇടിക്കാന്‍ ആസിഫ് അലി ശ്രമിച്ചു. അമ്പയര്‍മാരും മറ്റ് അഫ്ഗാന്‍ താരങ്ങളും എത്തിയാണ് രംഗം ശാന്തമാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com