തോമസ് ടുഷെലിന്റെ പകരക്കാരന്‍ ഗ്രഹാം പോട്ടര്‍? ചെല്‍സിയുടെ റഡാറില്‍ സിദാനും 

ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, ക്ലബ് ലോകകപ്പ് എന്നിവയില്‍ ചെല്‍സി ടുഷേലിന് കീഴില്‍ മുത്തമിട്ടു
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ ഡൈനമോ സ്ഗ്രബിനോട് പരാജയപ്പെട്ടതിന് പിന്നാലെ ടുഷെലിനെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയാണ് ചെല്‍സി ആരാധകരെ ഞെട്ടിച്ചത്. പ്രീമിയര്‍ ലീഗ് ക്ലബ് ബ്രൈറ്റണിന്റെ ഗ്രഹാം പോട്ടര്‍ ടുഷെലിന്റെ പകരക്കാരനായി എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ശക്തം. 

പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ഏഴ് മത്സരങ്ങള്‍ ചെല്‍സി കളിച്ചപ്പോള്‍ ജയം നേടിയത് മൂന്നെണ്ണത്തില്‍ മാത്രം. എന്നാല്‍ ഇത്ര പെട്ടെന്ന് ടുഷെലിനെ മാറ്റാനുള്ള തീരുമാനം ആരാധകര്‍ പ്രതീക്ഷിച്ചില്ല. ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് ചെല്‍സിയെ എത്തിച്ച ടുഷെല്‍ രണ്ട് സീസണുകളിലായി അഞ്ച് ഫൈനലുകളിലേക്കും ക്ലബിനെ നയിച്ചു. മൂന്ന് കിരീടങ്ങളും നേടി. 

2021 ജനുവരിയിലാണ് ചെല്‍സി പരിശീലകനായി ടുഷെല്‍ സ്ഥാനമേറ്റെടുത്തത്. ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, ക്ലബ് ലോകകപ്പ് എന്നിവയില്‍ ചെല്‍സി ടുഷേലിന് കീഴില്‍ മുത്തമിട്ടു. എഫ്എ കപ്പ്, ഇഎഫ്എല്‍ കപ്പ് എന്നിവയില്‍ റണ്ണേഴ്‌സപ്പുകളാവുകയും ചെയ്തു. 

സിനദിന്‍ സിദാന്‍, പിഎസ്ജി മുന്‍ പരിശീലകന്‍ പോച്ചട്ടിനോ എന്നിവരേയും ചെല്‍സി പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് സൂചന. എന്നാല്‍ ഖത്തര്‍ ലോകകപ്പിന് ശേഷം ഫ്രഞ്ച് ടീമിന്റെ പരിശീലകനായി സിദാന്‍ വന്നേക്കും എന്നതിനാല്‍ ചെല്‍സിയിലേക്ക് സിദാന്‍ എത്താനുള്ള സാധ്യത വിരളമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com