7 മത്സരം, ഗോള്‍ 0; സ്റ്റാര്‍ട്ടിങ് 11ല്‍ വന്ന രണ്ട് കളിയിലും റെഡ് ഡെവിള്‍സിന് തോല്‍വി; താളം നഷ്ടപ്പെട്ട് ക്രിസ്റ്റ്യാനോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th September 2022 05:54 PM  |  

Last Updated: 09th September 2022 05:54 PM  |   A+A-   |  

cristiano_ronaldo

ക്രിസ്റ്റിയാനോ റൊണാള്‍ഡോ/ഫോട്ടോ: എഎഫ്പി

 

ലണ്ടന്‍: ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി ജയങ്ങളിലേക്ക് എത്തിയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സീസണിന് തുടക്കമിടുന്നത്. 6 മത്സരങ്ങളില്‍ നിന്ന് ക്ലബ് 4 ജയം തൊട്ടു. എന്നാല്‍ ക്ലബ് പ്രതീക്ഷ നല്‍കുമ്പോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആരാധകരെ നിരാശപ്പെടുത്തുന്നു. 

7 മത്സരങ്ങളില്‍ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി കളിച്ചെങ്കിലും ഒരു വട്ടം പോലും ഗോള്‍ വല കുലുക്കാനായില്ല. ക്രിസ്റ്റിയാനോ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെട്ട രണ്ട് കളിയിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തോല്‍വിയിലേക്ക് വീഴുകയും ചെയ്തു. ബ്രെന്റ്‌ഫോര്‍ഡിന് എതിരായ കളിയിലാണ് ക്രിസ്റ്റിയാനോ ആദ്യം സീസണില്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെട്ടത്. 4-0ന് യുനൈറ്റഡ് തോറ്റു. 

യൂറോപ്പ ലീഗില്‍ റയല്‍ സോസിഡാഡിന് എതിരെയാണ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പിന്നെ ക്രിസ്റ്റ്യാനോ സ്റ്റാര്‍ട്ടിങ് ഇലവനിലേക്ക് എത്തിയത്. 0-1ന് യുനൈറ്റഡ് തോല്‍വിയിലേക്ക് വീണു. 7 കളിയിലായി 297 മിനിറ്റ് ആണ് ക്രിസ്റ്റിയാനോ കളിച്ചത്. എന്നാല്‍ പ്രസ് ചെയ്ത് കളിക്കുന്നില്ല, സ്പീഡ് കണ്ടെത്താനാവുന്നില്ല ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങള്‍ ക്രിസ്റ്റ്യാനോയ്ക്ക് മേല്‍ വന്നു കഴിഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'ട്വന്റി20 ലോകകപ്പ് സംഘത്തില്‍ സഞ്ജു ഇടം നേടിയേക്കും'; സൂചനയുമായി ബിസിസിഐ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ