സെഞ്ചുറി നേടാതെ 3 വര്‍ഷം ടീമില്‍ തുടര്‍ന്ന മറ്റൊരാളുണ്ടോ? അശ്വിന്‍, രോഹിത്, രാഹുല്‍ എന്നിവര്‍ക്ക് കഴിഞ്ഞോ? ചോദ്യവുമായി ഗംഭീര്‍

'സത്യസന്ധമായി പറഞ്ഞാല്‍, മൂന്ന് വര്‍ഷം സെഞ്ചുറി നേടാതെ മറ്റൊരു താരത്തിന് ഡ്രസ്സിങ് റൂമില്‍ തുടരാനാവും എന്ന് എനിക്ക് തോന്നുന്നില്ല'
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: സെഞ്ചുറിയില്ലാതെ മൂന്ന് വര്‍ഷം ടീമില്‍ തുടരാന്‍ സാധിച്ച കോഹ്‌ലി
അല്ലാതെ മറ്റൊരു താരം ഉണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. അശ്വിന്‍, രഹാനെ, രോഹിത്, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു എന്നത് ചൂണ്ടിയാണ് ഗൗതം ഗംഭീറിന്റെ പ്രതികരണം. 

മൂന്ന് വര്‍ഷം എന്നത് ഒരു നീണ്ട കാലയളവാണ്. മൂന്ന് മാസം അല്ല. ഞാന്‍ ഇവിടെ കോഹ് ലിയെ വിമര്‍ശിക്കുകയല്ല. മുന്‍പ് റണ്‍സ് കണ്ടെത്തിയിട്ടുണ്ട് എന്നതിന്റെ ബലത്തിലാണ് ഈ സമയം കോഹ്‌ലിക്ക് പിടിച്ചു നില്‍ക്കാനായത്. എന്നാല്‍ ഏതെങ്കിലും യുവ ബാറ്റേഴ്‌സിന് മൂന്ന് വര്‍ഷം സെഞ്ചുറി ഇല്ലാതെ രാജ്യാന്തര ക്രിക്കറ്റില്‍ പിടിച്ചു നില്‍ക്കാനാവുമെന്ന് ഞാന്‍ കരുതുന്നില്ല, ഗൗതം ഗംഭീര്‍ പറഞ്ഞു. 

ഒടുവില്‍ അത് സംഭവിച്ചു. ശരിയായ സമയത്ത് സംഭവിച്ചു. ട്വന്റി20 ലോകകപ്പ് മുന്‍പില്‍ നില്‍ക്കെ കോഹ് ലിക്ക് സെഞ്ചുറി നേടാനായി. എന്നാല്‍ സത്യസന്ധമായി പറഞ്ഞാല്‍, മൂന്ന് വര്‍ഷം സെഞ്ചുറി നേടാതെ മറ്റൊരു താരത്തിന് ഡ്രസ്സിങ് റൂമില്‍ തുടരാനാവും എന്ന് എനിക്ക് തോന്നുന്നില്ല. അശ്വിന്‍, രഹാനെ, രോഹിത്, കെഎല്‍ രാഹുല്‍ എന്നീ താരങ്ങള്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതാണ്. വിരാട് കോഹ് ലിക്ക് മാത്രമാണ് അത് സാധിച്ചത്. അത് കോഹ് ലി നേടിയെടുത്തതാണ്, ഗംഭീര്‍ പറയുന്നു. 

ട്വന്റി20 ലോകകപ്പിന് മുന്‍പ് ഓസ്‌ട്രേലിയയും സൗത്ത് ആഫ്രിക്കയും ഇന്ത്യയുടെ മുന്‍പിലേക്ക് എത്തുന്നുണ്ട്. ഓസ്‌ട്രേലിയക്കെതിരെ മൂന്ന് ട്വന്റി20യാണ് ഇന്ത്യ കളിക്കുക. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ മൂന്ന് ട്വന്റി20യും മൂന്ന് ഏകദിനവും ഇന്ത്യ കളിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com