രോഹിത് ശര്‍മ, വിരാട് കോഹ്‌ലി/ഫോട്ടോ: എഎഫ്പി
രോഹിത് ശര്‍മ, വിരാട് കോഹ്‌ലി/ഫോട്ടോ: എഎഫ്പി

2 സ്ഥാനം, ആറ് ടീമുകള്‍; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇനി ഇന്ത്യ ചെയ്യേണ്ടത്‌

നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ

ന്യൂഡല്‍ഹി: സൗത്ത് ആഫ്രിക്കയെ മൂന്നാം ടെസ്റ്റില്‍ വീഴ്ത്തി ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയതോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ക്കും ജീവന്‍ വെച്ചു. കെന്നിങ്ടണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 9 വിക്കറ്റിന് സൗത്ത് ആഫ്രിക്കയെ വീഴ്ത്തിയാണ് പരമ്പര 2-1ന് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. 

നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ബംഗ്ലാദേശിനും ഓസ്‌ട്രേലിയക്കും എതിരായ ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യക്ക് മുന്‍പില്‍ ഇനിയുള്ളത്. ബംഗ്ലാദേശില്‍ രണ്ട് ടെസ്റ്റും ഓസ്‌ട്രേലിയക്കെതിരെ സ്വന്തം മണ്ണില്‍ നാല് ടെസ്റ്റുമാണ് ഇനി ഇന്ത്യക്ക് മുന്‍പിലുള്ളത്. 

ഓസ്‌ട്രേലിയയേയും ബംഗ്ലാദേശിനേയും തോല്‍പ്പിച്ചാല്‍

ഓസ്‌ട്രേലിയയേയും ബംഗ്ലാദേശിനേയും തോല്‍പ്പിച്ചാല്‍ തുടരെ രണ്ടാം വട്ടവും ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടക്കാം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ ഫൈനല്‍ വരാനുള്ള സാധ്യതയും നിലവിലുണ്ട്. 

ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് സൗത്ത് ആഫ്രിക്ക. മൂന്നാമത് ശ്രീലങ്ക. 10 കളിയില്‍ നിന്ന് 6 ജയത്തോടെ ഓസ്‌ട്രേലിയയാണ് ഒന്നാമത്. വെസ്റ്റ് ഇന്‍ഡീസ്, സൗത്ത് ആഫ്രിക്ക, ഇന്ത്യ എന്നീ ടീമുകള്‍ക്കെതിരെയാണ് ഓസ്‌ട്രേലിയയുടെ ഇനിയുള്ള മത്സരങ്ങള്‍. ഇവിടെ മികവ് കാണിച്ചാല്‍ പാറ്റ് കമിന്‍സിനും സംഘത്തിനും ഫൈനല്‍ ഉറപ്പിക്കാം. 

ഓസ്‌ട്രേലിയ-സൗത്ത് ആഫ്രിക്ക പോര് നിര്‍ണായകമാവും

ഓസ്‌ട്രേലിയ, വിന്‍ഡിസ് ടീമുകള്‍ക്കെതിരെയാണ് ഇനി സൗത്ത് ആഫ്രിക്കയുടെ മത്സരം. ഓസ്‌ട്രേലിയ-സൗത്ത് ആഫ്രിക്ക പോരായിരിക്കും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിസ്റ്റുകളെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാവുക. ന്യൂസിലന്‍ഡ് പര്യടനത്തില്‍ രണ്ട് ടെസ്റ്റുകളാണ് ഇനി ശ്രീലങ്കയ്ക്ക് മുന്‍പിലുള്ളത്. ന്യൂസിലന്‍ഡിന് എതിരെ ജയിച്ചാലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്താന്‍ മറ്റ് ടീമുകളുടെ മത്സര ഫലവും ശ്രീലങ്കയ്ക്ക് നോക്കണം. 

ഇംഗ്ലണ്ടിനും ന്യൂസിലന്‍ഡിനും എതിരായ പരമ്പരകളാണ് പാകിസ്ഥാന് മുന്‍പിലുള്ളത്. ഇംഗ്ലണ്ടിനെതിരെ മൂന്നും ന്യൂസിലന്‍ഡിന് എതിരെ രണ്ട് ടെസ്റ്റും കളിക്കും. ഈ അഞ്ചിലും ജയിച്ചാല്‍ പാകിസ്ഥാന് ലോക  ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ യോഗ്യത നേടാനുള്ള പോയിന്റാവും. എന്നാല്‍ തോല്‍വികള്‍ വഴങ്ങിയാല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാവും.

ഓസ്‌ട്രേലിയക്കും സൗത്ത് ആഫ്രിക്കയ്ക്കും എതിരെ രണ്ട് വീതം ടെസ്റ്റുകളാണ് വെസ്റ്റ് ഇന്‍ഡീസിന് മുന്‍പിലുള്ളത്. ഈ നാല് ടെസ്റ്റിലും ജയിച്ചാല്‍ അവരുടെ പോയിന്റ് ശതമാനം 65.38ലേക്ക് വരും. ഇതിലൂടെ ഫൈനലില്‍ ഇടം നേടാനുള്ള സാധ്യത തെളിയും. എന്നാല്‍ നാല് ടെസ്റ്റും എവേ ആയത് വിന്‍ഡിസിന് തിരിച്ചടിയാണ്. തുടരെ ടെസ്റ്റ് പരമ്പര ജയങ്ങളിലേക്ക് എത്തിയെങ്കിലും ഇംഗ്ലണ്ടിന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ഇത്തവണ കടക്കാനാവില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com