'ടീമില്‍ നിന്ന് ഒഴിവാക്കാന്‍ കാത്ത് നില്‍ക്കരുത്'; കോഹ്‌ലിക്ക് വിരമിക്കല്‍ ഉപദേശവുമായി അഫ്രീദി

കരിയറിന്റെ തുടക്കം പ്രയാസപ്പെട്ടതിന് ശേഷമാണ് കോഹ്‌ലിക്ക് പേര് ഉറപ്പിക്കാനായത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലാഹോര്‍: ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് വിരമിക്കല്‍ സംബന്ധിച്ച ഉപദേശം നല്‍കി പാക് മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. നന്നായി കളിച്ചുകൊണ്ടിരിക്കെ വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് ശ്രമിക്കേണ്ടത് എന്ന് അഫ്രീദി പറഞ്ഞു. 

കോഹ് ലി കളിച്ച വിധം. കരിയറിന്റെ തുടക്കം പ്രയാസപ്പെട്ടതിന് ശേഷമാണ് കോഹ്‌ലിക്ക് പേര് ഉറപ്പിക്കാനായത്. ചാമ്പ്യനാണ് കോഹ്‌ലി. വിരമിക്കല്‍ തീരുമാനത്തിലേക്ക് എത്തേണ്ട സമയം കോഹ്‌ലിക്ക് മുന്‍പില്‍ വരും. ഉയരത്തില്‍ നില്‍ക്കുമ്പോള്‍ മടങ്ങാനാവാണം കോഹ് ലിയുടെ ലക്ഷ്യം, അഫ്രീദി പറയുന്നു. 

മോശം പ്രകടനത്തെ തുടര്‍ന്ന് ടീമില്‍ നിന്ന് ഒഴിവാക്കുന്ന സമയമാവരുത് ഇത്. നല്ല നിലയില്‍ നില്‍ക്കെ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത് വിരളമാണ്. വളരെ ചുരുക്കം താരങ്ങള്‍ മാത്രമാണ് അങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തുക. എന്നാല്‍ കോഹ് ലി ചെയ്യുമ്പോള്‍ അത് സ്‌റ്റൈലായാവും ചെയ്യുക, പാക് മുന്‍ ക്യാപ്റ്റന്‍ പറയുന്നു. 

ട്വന്റി20 ലോകകപ്പിന് മുന്‍പ് വിരാട് കോഹ് ലി ഫോം വീണ്ടെടുത്തതിന്റെ ആശ്വാസത്തിലാണ് ഇന്ത്യ. ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായെങ്കിലും മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോഹ് ലി സെഞ്ചുറിയിലേക്ക് എത്തിയത് ഇന്ത്യക്ക് ആശ്വാസമാണ്. അഫ്ഗാനിസ്ഥാന് എതിരായ മത്സരത്തില്‍ 61 പന്തില്‍ നിന്നാണ് കോഹ്‌ലി 122 റണ്‍സ് അടിച്ചെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com