എന്തുകൊണ്ട് സഞ്ജു സാംസണ്‍ പുറത്ത്? കാരണം വിശദീകരിച്ച് സെലക്ടര്‍

മത്സരത്തിനിടയില്‍ ഒരു ബൗളര്‍ക്ക് പരിക്ക് പറ്റിയാല്‍ ഒന്നോ രണ്ടോ ഓവര്‍ പന്തെറിയാന്‍ സാധിക്കുന്ന ഒരു ബാറ്ററെയാണ് ഞങ്ങള്‍ നോക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സംഘത്തെ പ്രഖ്യാപിച്ചതിന് പിന്നാലെ സഞ്ജു സാംസണിനെ ടീമില്‍ നിന്ന് തഴഞ്ഞതാണ് വലിയ ബഹളങ്ങള്‍ക്ക് തിരികൊളുത്തിയത്. വലിയ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ടീം കോമ്പിനേഷനില്‍ ശ്രദ്ധ കൊടുത്തതിനാലാണ് സഞ്ജുവിനെ ഒഴിവാക്കേണ്ടി വന്നത് എന്നാണ് സെലക്ഷന്‍ കമ്മിറ്റി അംഗത്തിന്റെ പ്രതികരണം വരുന്നത്. 

ലോക ക്രിക്കറ്റിലെ പ്രതിഭാധനനായ ബാറ്ററാണ് സഞ്ജു എന്നതില്‍ സംശയമില്ല. എന്നാല്‍ ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ കോമ്പിനേഷനുകള്‍ നോക്കണം. ശക്തമായ ബാറ്റിങ് നിര ഇന്ത്യക്കുണ്ട്. എന്നാല്‍ ഈ ബാറ്റിങ്ങ് നിരയിലെ അഞ്ച് പേരില്‍ ഒരാള്‍ പോലും ബൗള്‍ ചെയ്യുന്നവരല്ല, സെലക്ഷന്‍ കമ്മറ്റി അംഗങ്ങളിലൊരാള്‍ ഇന്‍സൈഡ്സ്‌പോര്‍ടിനോട്‌ പറഞ്ഞു. 

പന്തെറിയാന്‍ സാധിക്കുന്ന ഒരു ബാറ്ററെ വേണം

മത്സരത്തിനിടയില്‍ ഒരു ബൗളര്‍ക്ക് പരിക്ക് പറ്റിയാല്‍ ഒന്നോ രണ്ടോ ഓവര്‍ പന്തെറിയാന്‍ സാധിക്കുന്ന ഒരു ബാറ്ററെയാണ് ഞങ്ങള്‍ നോക്കുന്നത്. ദീപക് ഹൂഡയ്ക്ക് അതിന് സാധിക്കും, സെലക്ഷന്‍ കമ്മിറ്റി അംഗം വിശദീകരിച്ചു. 

ബാറ്റിങ്ങിലെ കണക്കുകള്‍ നോക്കിയാല്‍ ഹൂഡയ്ക്ക് പിന്നില്‍ അല്ല സഞ്ജു. ബൗള്‍ ചെയ്യാന്‍ സാധിക്കുന്നു എന്നത് മാത്രമാണ് ഹൂഡയ്ക്ക് ഇവിടെ അനുകൂലമായ ഘടകം. എന്നാല്‍ അക്ഷര്‍ പട്ടേലോ ആര്‍ അശ്വിനോ പ്ലേയിങ് ഇലവനിലേക്ക് വന്നാല്‍ ദീപക് ഹൂഡയ്ക്ക് ഇലവനില്‍ സ്ഥാനം ലഭിക്കാനുള്ള സാധ്യത വിരളമാണ്. 

ഫെബ്രുവരിയില്‍ അരങ്ങേറ്റം കുറിച്ച ഹൂഡയുടെ ബാറ്റിങ് ശരാശരി 41.85 ആണ്. 9 ഇന്നിങ്‌സില്‍ നിന്ന് ഒരു സെഞ്ചുറിയും 30ന് മുകളില്‍ മൂന്ന് വട്ടം സ്‌കോര്‍ ഉയര്‍ത്തുകയും ഹൂഡ ചെയ്തു. 155.85 ആണ് ഹൂഡയുടെ സ്‌ട്രൈക്ക്‌റേറ്റ്. എന്നാല്‍ കഴിഞ്ഞ 5 ഇന്നിങ്‌സില്‍ 44.75 ആണ് സഞ്ജുവിന്റെ ബാറ്റിങ് ശരാശരി. കഴിഞ്ഞ ഐപിഎല്ലില്‍ സഞ്ജുു 458 റണ്‍സ് നേടിയപ്പോള്‍ 451 റണ്‍സ് ആണ് ഹൂഡ കണ്ടെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com