പുതിയ പരിശീലകനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്; ജയവര്‍ധനെയ്ക്ക് പകരം മാര്‍ക്ക് ബൗച്ചര്‍

സൗത്ത് ആഫ്രിക്ക മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാര്‍ക്ക് ബൗച്ചറെ മുഖ്യ പരിശീലകനായി പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: സൗത്ത് ആഫ്രിക്ക മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാര്‍ക്ക് ബൗച്ചറെ മുഖ്യ പരിശീലകനായി പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്. സഹീര്‍ ഖാന്‍, ജയവര്‍ധനെ എന്നിവര്‍ക്ക് മുംബൈ ഇന്ത്യന്‍സ് പുതിയ റോളുകള്‍ നല്‍കിയതിന് പിന്നാലെയാണ് ബൗച്ചറെ മുഖ്യ പരിശീലകനാക്കിയത്. 

മുംബൈ ഇന്ത്യന്‍സിന്റെ ഗ്ലോബല്‍ ഹെഡ് ഓഫ് പെര്‍ഫോര്‍മന്‍സ് എന്ന ചുമതലയിലേക്കാണ് ജയവര്‍ധനയെ മാറ്റിയത്. ഫീല്‍ഡിലും പുറത്തും നിന്നുള്ള ബൗച്ചറിന്റെ അനുഭവസമ്പത്ത് അദ്ദേഹത്തിന്റെ ടീമുകളെ ജയങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ പൈതൃകം മുന്‍പോട്ട് കൊണ്ടുപോകാന്‍ പ്രാപ്തമായ വ്യക്തിയാണ് ബൗച്ചര്‍ എന്നും ആകാശ് അംബാനി പറഞ്ഞു. 

മുംബൈ ഇന്ത്യന്‍സിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുക എന്നത് വലിയ ബഹുമതിയായി കാണുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസികളില്‍ ഒന്നാണ് മുംബൈ ഇന്ത്യന്‍സ്. ഈ വെല്ലുവിളി ഞാന്‍ ഏറ്റെടുക്കുകയും ഫലങ്ങള്‍ക്കായുള്ള ആവശ്യത്തെ ബഹുമാനിക്കുകയും ചെയ്യുന്നു, മാര്‍ക്ക് ബൗച്ചറിന്റെ പ്രതികരണം ഇങ്ങനെ. 

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ അവസാന സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ് ഫിനിഷ് ചെയ്തത്. 14 കളിയില്‍ നിന്ന് നേടിയത് നാല് ജയം മാത്രം. 10 മത്സരങ്ങളില്‍ തോല്‍വിയിലേക്കും മുംബൈ വീണു. എന്നാല്‍ നിലവില്‍ സൗത്ത് ആഫ്രിക്കന്‍ ട്വന്റി20ലീഗില്‍ ഉള്‍പ്പെടെ ടീമിനെ സ്വന്തമാക്കി കൂടുതല്‍ നേട്ടങ്ങള്‍ ലക്ഷ്യം വെക്കുകയാണ് മുംബൈ ഇന്ത്യന്‍സ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com