മുഹമ്മദ് ഷമിക്ക് ട്വന്റി20 ലോകകപ്പ് കളിക്കാനാവും? ടീമിലേക്ക് എത്താന്‍ സാധ്യതയെന്ന് സെലക്ടര്‍

റിസര്‍വ് താരങ്ങളില്‍ ദീപക് ചഹറാണ് ഷമിയെ കൂടാതെ ഫാസ്റ്റ് ബൗളറായുള്ളത്. ചഹറിന്റെ പരിക്കിന്റെ സാഹചര്യത്തില്‍ ഇവിടെ ഷമിക്ക് മുന്‍തൂക്കം ലഭിക്കും
മുഹമ്മദ് ഷമി​, ഫയല്‍ചിത്രം
മുഹമ്മദ് ഷമി​, ഫയല്‍ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീം സെലക്ഷനില്‍ മുഹമ്മദ് ഷമിയെ 15 അംഗ സംഘത്തില്‍ ഉള്‍പ്പെടുത്താതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ ഇടവെച്ചിരുന്നു. എന്നാല്‍ ഷമിക്ക് ഇന്ത്യയുടെ ലോകകപ്പിനുള്ള 15 അംഗ സംഘത്തിലേക്ക് എത്താനാവും എന്നാണ് സെലക്ഷന്‍ കമ്മറ്റി അംഗത്തിന്റെ പ്രതികരണം. 

ഇന്ത്യയുടെ റിസര്‍വ് താരങ്ങളുടെ ലിസ്റ്റിലാണ് മുഹമ്മദ് ഷമി ഇടം നേടിയത്. 10 മാസമായി ട്വന്റി20 കളിച്ചിട്ടില്ലാത്ത ഒരാളെ ലോകകപ്പ് ടീമിലേക്ക് നേരെ എടുക്കാനാവില്ല എന്നാണ് സെലക്ഷന്‍ കമ്മറ്റി അംഗത്തിന്റെ പ്രതികരണം. 

ഷമിക്ക് മുന്‍തൂക്കം ലഭിക്കും

ഇവിടെ പിന്തുടരേണ്ട ചില കാര്യങ്ങളുണ്ട്. ഷമിയുടെ അഭാവത്തില്‍ ഹര്‍ഷല്‍ പട്ടേലാണ് മികവ് കാണിച്ചത്. അത് കാണാതിരിക്കാനാവില്ല. ഹര്‍ഷല്‍, ബുമ്ര എന്നിവരില്‍ ഒരാള്‍ പരിക്കില്‍ നിന്ന് മുക്തനായില്ലായിരുന്നു എങ്കില്‍ ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തുമായിരുന്നു, സെലക്ഷന്‍ കമ്മറ്റി അംഗത്തെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ട്വന്റി20 ലോകകപ്പിന് മുന്‍പുള്ള ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലും മികവ് കാണിക്കാനായാല്‍ മാത്രമാവും ഷമിയുടെ സാധ്യതകള്‍ തെളിയുക. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സംഘത്തിലെ 15 കളിക്കാരില്‍ ഒരാള്‍ക്ക് പരിക്കേറ്റാലാവും റിസര്‍വ് താരങ്ങള്‍ക്ക് ടീമിലേക്ക് എത്താനാവുക. റിസര്‍വ് താരങ്ങളില്‍ ദീപക് ചഹറാണ് ഷമിയെ കൂടാതെ ഫാസ്റ്റ് ബൗളറായുള്ളത്. ചഹറിന്റെ പരിക്കിന്റെ സാഹചര്യത്തില്‍ ഇവിടെ ഷമിക്ക് മുന്‍തൂക്കം ലഭിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com