'ഡ്രിബിള്‍ ചെയ്യു, നൃത്തം വെയ്ക്കു, നീ നീയായിരിക്കൂ'; വംശിയാധിക്ഷേപം നേരിട്ട വിനിഷ്യസിനോട് നെയ്മര്‍

'ഡ്രിബിള്‍ ചെയ്യൂ, ഡാന്‍സ് ചെയ്യൂ, നീ നീയായിരിക്കൂ. നീ എന്താണോ അതില്‍ സന്തോഷിക്കുക'
വിനീഷ്യസ് ജൂനിയര്‍, നെയ്മര്‍/ഫോട്ടോ: എഎഫ്പി
വിനീഷ്യസ് ജൂനിയര്‍, നെയ്മര്‍/ഫോട്ടോ: എഎഫ്പി

മാഡ്രിഡ്: ഗോള്‍ ആഘോഷ രീതിയുടെ പേരില്‍ വംശിയ അധിക്ഷേപത്തിന് വിധേയമായ റയല്‍ മാഡ്രിഡ് താരം വിനിഷ്യസ് ജൂനിയറിന് പിന്തുണയുമായി ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. വിനിഷ്യസ് ജൂനിയറിന്റെ ഡാന്‍സ് സെലിബ്രേഷന്‍ ചൂണ്ടി കുരുങ്ങിന്റെ പെരുമാറ്റമാണ് റയല്‍ താരത്തിന്റേത് എന്നാണ് സ്പാനിഷ് ഷോയുടെ പാനലിസ്റ്റുകളില്‍ ഒരാള്‍ പറഞ്ഞത്. ഇത് വിവാദമായിരുന്നു. 

ഡ്രിബിള്‍ ചെയ്യൂ, ഡാന്‍സ് ചെയ്യൂ, നീ നീയായിരിക്കൂ. നീ എന്താണോ അതില്‍ സന്തോഷിക്കുക. മുന്‍പോട്ട് പോകു. അടുത്ത ഗോളില്‍ നമ്മള്‍ നൃത്തം വെക്കും, ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ നെയ്മര്‍ എഴുതി. നെയ്മറെ കൂടാതെ ബ്രസീല്‍ സെന്റര്‍ ബാക്ക് തിയാഗോ സില്‍വയും വിനീഷ്യസ് ജൂനിയറിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയിരുന്നു. 

നിന്റെ സന്തോഷം ഇല്ലാതാക്കാന്‍ ആരെയും അനുവദിക്കാതിരിക്കൂ എന്നാണ് വിനിഷ്യസ് ജൂനിയറിനോട് തിയാഗോ സില്‍വ പറഞ്ഞത്. വിനിഷ്യസിന് പിന്തുണ പ്രഖ്യാപിച്ച് റയല്‍ മാഡ്രിഡും എത്തിയിരുന്നു. ഫുട്‌ബോളിലും കായികത്തിലും പൊതു ജീവിതത്തിലും വരുന്ന എല്ലാ തരത്തിലുമുള്ള വംശിയ അധിക്ഷേപങ്ങളെ തങ്ങള്‍ അപലപിക്കുന്നു എന്നാണ് റയല്‍ തങ്ങളുടെ പ്രസ്താവനയില്‍ പറഞ്ഞത്. 

സീസണില്‍ മികച്ച ഫോമിലാണ് വിനീഷ്യസ് ജൂനിയറിന്റെ കളി. അഞ്ച് ഗോളും മൂന്ന് അസിസ്റ്റും താരം അക്കൗണ്ടിലാക്കി കഴിഞ്ഞു. ഗോള്‍ നേടിയതിന് ശേഷമുള്ള താരത്തിന്റെ ഡാന്‍സ് എതിരാളികളെ പ്രകോപിപ്പിച്ചിരുന്നു. റയലിന്റെ സീസണിലെ പ്രകടനം നോക്കുമ്പോള്‍ 15 പോയിന്റോടെ ലാ ലീഗയില്‍ ഒന്നാമതാണ് അവര്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com