'മൂന്നാം ഓപ്പണറാണ് കോഹ്‌ലി'; ട്വന്റി20 ലോകകപ്പിലെ സാധ്യതയിലേക്ക് ചൂണ്ടി രോഹിത് ശര്‍മ

ലോകകപ്പ് പോലൊരു ടൂര്‍ണമെന്റിന് പോകുമ്പോള്‍ ടീമില്‍ ഫ്‌ളെക്‌സിബിളിറ്റി ഉണ്ടാവുക എന്നത് പ്രധാനമാണ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ഓപ്പണിങ്ങില്‍ വിരാട് കോഹ്‌ലിയെ പരിഗണിക്കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയ്ക്ക് മുന്‍പായാണ് രോഹിത് ശര്‍മയുടെ പ്രതികരണം. മൂന്നാം ഓപ്പണറായാണ് കോഹ്‌ലിയെ പരിഗണിക്കുന്നത് എന്നും രോഹിത് പറഞ്ഞു. 

ലോകകപ്പ് പോലൊരു ടൂര്‍ണമെന്റിന് പോകുമ്പോള്‍ ടീമില്‍ ഫ്‌ളെക്‌സിബിളിറ്റി ഉണ്ടാവുക എന്നത് പ്രധാനമാണ്. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ബാറ്റേഴ്‌സിനെ വേണം. നമ്മള്‍ പുതിയൊരു കാര്യം പരീക്ഷിക്കുമ്പോള്‍ അതിനര്‍ഥം അവിടെ എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്നല്ല, പ്രസ് കോണ്‍ഫറന്‍സില്‍ രോഹിത് ശര്‍മ പറയുന്നു. 

ഓപ്പണിങ്ങില്‍ കോഹ്‌ലി എന്നത് ഉറപ്പായ ഓപ്ഷനാണ്

നമ്മുടെ എല്ലാ താരങ്ങളുടേയും ക്വാളിറ്റിയും അവര്‍ക്ക് എന്താണ് നമുക്കായി ചെയ്യാനാവുക എന്നും ഞങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. കോഹ്‌ലി ഓപ്പണ്‍ ചെയ്യുന്നു എന്നത് ഞങ്ങള്‍ക്ക് മുന്‍പിലെ ഒരു സാധ്യയാണ്. അത് ഞങ്ങള്‍ മനസില്‍ വെക്കുന്നു. ഐപിഎല്ലില്‍ തന്റെ ഫ്രാഞ്ചൈസിക്ക് വേണ്ടി കോഹ്‌ലി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നു, അതില്‍ മികവ് കാണിച്ചിട്ടുമുണ്ട്. അതിനാല്‍ ഓപ്പണിങ്ങില്‍ കോഹ്‌ലി എന്നത് ഉറപ്പായ ഓപ്ഷനാണ് എന്നും രോഹിത് വ്യക്തമാക്കി. 

ഇന്ത്യയുടെ പ്രധാനപ്പെട്ട താരമാണ് കോഹ്‌ലി. ഒരു കാര്യം ഞാന്‍ വ്യക്തമാക്കുന്നു. ഞങ്ങളുടെ ചിന്തകള്‍ വളരെ വ്യക്തമാണ്. ഒരു ആശയക്കുഴപ്പവും ഞങ്ങള്‍ക്കില്ല. കെ എല്‍ രാഹുലിന് എന്താണ് നല്‍കാന്‍ കഴിയുക എന്ന് ഞങ്ങള്‍ക്കറിയാം. ക്വാളിറ്റി താരമാണ് രാഹുല്‍. ടോപ് ഓര്‍ഡറിലെ രാഹുലിന്റെ സാന്നിധ്യം ഞങ്ങള്‍ക്ക് നിര്‍ണായകമാണ്, രോഹിത് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com