മുഹമ്മദ് ഷമിക്ക് കോവിഡ്; ഓസീസ് പരമ്പര നഷ്ടം; പകരം ഉമേഷ് യാദവ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th September 2022 09:59 AM  |  

Last Updated: 18th September 2022 09:59 AM  |   A+A-   |  

Mohammed Shami abused online

മുഹമ്മദ് ഷമി​, ഫയല്‍ചിത്രം

 

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ഓസ്‌ട്രേലിയക്കെതിരായ പരമ്പര നഷ്ടമാവും. ഷമിക്ക് പകരം ഉമേഷ് യാദവിനെ ടീമിലേക്ക് വിളിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി20 പരമ്പരയ്ക്കുള്ള ടീം മൊഹാലിയില്‍ എത്തിയപ്പോള്‍ ഷമി ടീമിനൊപ്പം ഇല്ല. പരിക്കിന് പിന്നാലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ പരിശീലനം നടത്തേണ്ട ഉമേഷ് യാദവിനോട് ഷമിക്ക് പകരം ടീമിനൊപ്പം ചേരാന്‍ നിര്‍ദേശിച്ചതായി ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ മികച്ച ഫോമിലാണ് ഉമേഷ് യാദവ് കളിച്ചത്. 16 വിക്കറ്റ് താരം വീഴ്ത്തി. മൂന്ന് ട്വന്റി20യാണ് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലുള്ളത്. 20, 23, 25 തിയതികളിലായാണ് മത്സരം. മൂന്ന് ഏകദിനങ്ങള്‍ സെപ്തംബര്‍ 28, ഒക്ടോബര്‍ രണ്ട്, ഒക്ടോബര്‍ നാല് എന്നീ ദിവസങ്ങളിലായി നടക്കും. 

നിലവില്‍ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള റിസര്‍വ് താരങ്ങളുടെ പട്ടികയിലാണ് മുഹമ്മദ് ഷമിയുള്ളത്. 15 അംഗ സംഘത്തിലെ താരങ്ങളില്‍ ഒരാള്‍ക്ക് പരിക്കേറ്റാലാവും ഷമിക്ക് ടീമിനൊപ്പം ചേരാനാവുക. എന്നാല്‍ ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക ടീമുകള്‍ക്കെതിരായ ട്വന്റി20 പരമ്പരയില്‍ കളിച്ച് ഷമിക്ക് മികവ് കാണിക്കേണ്ടിയിരുന്നു. പരിക്കിന്റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ റിസര്‍വ് താരങ്ങളില്‍ ദിപക് ചഹറിനേക്കാള്‍ ഷമിക്ക് മുന്‍ഗണന ലഭിക്കും എന്നും വിലയിരുത്തപ്പെട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

'രാഹുലിനും ഋഷഭ് പന്തിനും പകരം ഞാന്‍ കളിക്കണം എന്ന് പറയരുത്'; സഞ്ജു സാംസണിന്റെ പ്രതികരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ