ഇന്ത്യ- പാക് പോരാട്ടത്തിന് പിന്നാലെ ബ്രിട്ടനിൽ ഏറ്റുമുട്ടൽ; ഇരു വിഭാ​ഗങ്ങൾ ദണ്ഡുകളുമായി തെരുവിലിറങ്ങി; കുപ്പിയേറ് (വീഡിയോ)

ഓ​ഗസ്റ്റ് 28ന് മത്സരം നടന്നതിന് ശേഷം രണ്ട് വിഭാഗങ്ങൾ ആയുധങ്ങളുമായി തെരുവിലിറങ്ങുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടൻ: ഏഷ്യാ കപ്പ് സൂപ്പർ ഫോർ റൗണ്ടിലെ ഇന്ത്യ– പാകിസ്ഥാൻ ക്രിക്കറ്റ് പോരാട്ടത്തിനു പിന്നാലെ യുകെയിലെ ലെസ്റ്റർ നഗരത്തിൽ ഇരു വിഭാഗങ്ങൾ സംഘർഷമുണ്ടായതായി പൊലീസ്. കഴിഞ്ഞ മാസമായിരുന്നു മത്സരം. പിന്നാലെയാണ് കലാപ സമാനമായ അവസ്ഥ പൊട്ടിപ്പുറപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്  27 പേരെ അറസ്റ്റ് ചെയ്തു.

ഓ​ഗസ്റ്റ് 28ന് മത്സരം നടന്നതിന് ശേഷം രണ്ട് വിഭാഗങ്ങൾ ആയുധങ്ങളുമായി തെരുവിലിറങ്ങുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. ആളുകൾ ഗ്ലാസ് കുപ്പികൾ എറിയുന്നതും ദണ്ഡുകളുമായി തെരുവിലിറങ്ങുന്നതും പൊലീസ് ഇവരെ തടയാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളും പുറത്തു വന്നു. ആളുകളെ പിരിച്ചുവിടാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാ‌ണെന്നും യുകെ പൊലീസ് അറിയിച്ചു. 

കിഴക്കൻ ലെസ്റ്ററിൽ ക്രമസമാധാന നില തകര്‍ക്കുന്ന രീതിയിൽ സംഭവങ്ങൾ അരങ്ങേറിയതായി ലെസ്റ്റർഷെയർ പൊലീസ് ടെംപററി ചീഫ് കോൺസ്റ്റബിൾ റോബ് നിക്സൻ പറഞ്ഞു. പ്രദേശത്തു വൻ തോതിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും പൊലീസ് അറിയിച്ചു.

യുകെയിലെ തന്നെ ഏറ്റവും കൂടുതൽ മത വിഭാഗങ്ങള്‍ താമസിക്കുന്ന നഗരമാണു ലെസ്റ്ററെന്നു പാർലമെന്റംഗം ക്ലൗഡിയ വെബ്ബ് പ്രതികരിച്ചു. ഐക്യമാണു ശക്തിയെന്നും പാർലമെന്റംഗം വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com