വീണ്ടും ക്രിസ്റ്റ്യാനോയെ മറികടന്ന് മെസി; പെനാൽറ്റിയില്ലാതെ ഏറ്റവും കൂടുതൽ ​ഗോൾ; അപൂർവ റെക്കോർഡ്

റൊണാൾഡോയെക്കാൾ 150തിലധികം മത്സരം കുറച്ചു കളിച്ചാണ് മെസി നേട്ടത്തിലെത്തിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പാരിസ്: കരിയറിൽ മറ്റൊരു അപൂർവ റെക്കോർഡ് സ്വന്തമാക്കി പിഎസ്ജിയുടെ അർജന്റീന ഇതിഹാസം ലയണൽ മെസി. ഇവിടെയും പോർച്ചു​ഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് മെസി പിന്തള്ളിയത്. 

പെനാൽറ്റി ഇല്ലാതെ കരിയറിൽ 672 ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡാണ് മെസി സ്വന്തം പേരിൽ ചേർത്തിരിക്കുന്നത്. 671 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് ആണ് മെസി ഇവിടെ മറികടന്നത്. റൊണാൾഡോയെക്കാൾ 150തിലധികം മത്സരം കുറച്ചു കളിച്ചാണ് മെസി നേട്ടത്തിലെത്തിയത്. 

കഴിഞ്ഞ ദിവസം ലിയോണിനെതിരായ പോരാട്ടത്തിൽ ഒരു ​ഗോൾ നേടിയാണ് അർജന്റീന താരം റെക്കോർഡ് സ്വന്തം പേരിലാക്കി. കളിയുടെ അഞ്ചാം മിനിറ്റിൽ നെയ്മർ- മെസി കൂട്ടുകെട്ടിൽ നിന്നായിരുന്നു ​ഗോളിന്റെ പിറവി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com