വനിതാ ഏഷ്യാ കപ്പ് ടി20; ഒക്ടോബര്‍ ഏഴിന് ഇന്ത്യ- പാക് പോര്; മത്സരക്രമം പുറത്തിറക്കി

ഇന്ത്യയും പാകിസ്ഥാനുമടക്കം ഏഴ് ടീമുകളാണ് പോരിനിറങ്ങുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ്, മലേഷ്യ, യുഎഇ, തായ്‌ലന്‍ഡ് മറ്റ് ടീമുകള്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ക്വലാലംപുര്‍: വനിതാ ഏഷ്യാ കപ്പ് ടി20 പോരാട്ടത്തിന്റെ മത്സരക്രമം പുറത്തിറക്കി. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം ഒക്ടോബര്‍ ഏഴിന് കാണാം. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണ് ഷെഡ്യൂള്‍ പുറത്തുവിട്ടത്. 

ബംഗ്ലാദേശിലെ സിയല്‍ഹെറ്റിലാണ് പോരാട്ടം. ഇന്ത്യയും പാകിസ്ഥാനുമടക്കം ഏഴ് ടീമുകളാണ് പോരിനിറങ്ങുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ്, മലേഷ്യ, യുഎഇ, തായ്‌ലന്‍ഡ് മറ്റ് ടീമുകള്‍.

ഒക്ടോബര്‍ ഒന്ന് മുതലാണ് പോരാട്ടങ്ങള്‍. റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍. ആദ്യ നാല് ടീമുകള്‍ സെമിയിലേക്ക് മുന്നേറും. 

ഇന്ത്യയുടെ ആദ്യ പോരാട്ടം ശ്രീലങ്കയുമായാണ്. ആദ്യ ദിവസത്തിലെ രണ്ടാം മത്സരമാണ് ഇത്. ആദ്യ പോര് ബംഗ്ലാദേശ്- തായലന്‍ഡ് ടീമുകള്‍ തമ്മില്‍. 

ഒക്ടോബര്‍ മൂന്നിന് മലേഷ്യയുമായാണ് ഇന്ത്യയുടെ രണ്ടാം പോരാട്ടം. ഒക്ടോബര്‍ നാലിന് ഇന്ത്യ യുഎഇയുമായി ഏറ്റുമുട്ടും. ഏഴിനാണ് ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com