ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ വനിതാ സംഘത്തെ പ്രഖ്യാപിച്ചു; ജെമിമ റോഡ്രിഗസ് തിരിച്ചെത്തി

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ വനിതാ സംഘത്തെ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗര്‍ നേതൃത്വം നല്‍കുന്ന 15 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്
ഹര്‍മന്‍പ്രീത് കൗര്‍, ഷഫലി, രാധാ യാദവ്/ഫോട്ടോ: എഎഫ്പി
ഹര്‍മന്‍പ്രീത് കൗര്‍, ഷഫലി, രാധാ യാദവ്/ഫോട്ടോ: എഎഫ്പി

ന്യൂഡല്‍ഹി: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ വനിതാ സംഘത്തെ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗര്‍ നേതൃത്വം നല്‍കുന്ന 15 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്. ഒക്ടോബര്‍ ഒന്ന് മുതല്‍ 15 വരെയാണ് ടൂര്‍ണമെന്റ്. 

സെപ്തംബര്‍ ആദ്യം ഇംഗ്ലണ്ടില്‍ ട്വന്റി20 പരമ്പര കളിച്ച അതേ സംഘത്തെയാണ് ഏഷ്യാ കപ്പിനായും ഇന്ത്യ അയക്കുന്നത്. പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ട് പര്യടനം നഷ്ടമായ ജെമിമ റോഡ്രിഗസ് ഏഷ്യാ കപ്പ് ടീമിലേക്ക് തിരിച്ചെത്തി. 

സ്മൃതി മന്ദാന തന്നെയാണ് ടീം വൈസ് ക്യാപ്റ്റന്‍. രേണുക താക്കൂര്‍, മേഘ്‌ന സിങ്, പൂജ വസ്ത്രാക്കര്‍ എന്നിവര്‍ ഇന്ത്യന്‍ പേസ് നിരയ്ക്ക് നേതൃത്വം നല്‍കും. രാധാ യാദവ്, സ്‌നേഹ് റാണ, രാജേശ്വരി ഗയക്വാദ് എന്നിവര്‍ക്കാവും ്‌സ്പിന്‍ നിരയുടെ ഉത്തരവാദിത്വം. 

സ്റ്റാന്‍ഡ് ബൈ താരങ്ങളായി താനിയ ഭാട്ടിയയും സിമ്രാന്‍ ബഹദൂറും. ബംഗ്ലാദേശ് വേദിയാവുന്ന ഏഷ്യാ കപ്പില്‍ 6 ടീമുകളാണ് ഭാഗമാവുക. ശ്രീലങ്കയാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍. പിന്നാലെ മലേഷ്യയേയും യുഎഇയിയേയും ഒക്ടോബര്‍ മൂന്ന്, നാല് ദിവസങ്ങളില്‍ ഇന്ത്യ നേരിടും. ഒക്ടോബര്‍ ഏഴിനാണ് പാകിസ്ഥാന് എതിരായ മത്സരം. 

ഇന്ത്യന്‍ സ്‌ക്വാഡ്: ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, ദീപ്തി ശര്‍മ, ഷഫലി വര്‍മ, ജെമിമ, സബനേനി മേഘ്‌ന, റിച്ച ഘോഷ്, സ്‌നേഹ റാണ, ദയാലന്‍ ഹേമലത, മേഘ്‌ന സിങ്, രേണുക താക്കൂര്‍, പൂജ വസ്ത്രാക്കര്‍, രാജേശ്വറി ഗയ്കവാദ്, രാധാ യാദവ്, കെ പി നവ്ഗിരേ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com