'ഇന്ത്യന്‍ താരങ്ങള്‍ക്ക് അമിത ഭാരം; രാഹുല്‍ മന്ദിച്ചിരിക്കുന്നത് പോലെ'; വിമര്‍ശനവുമായി പാക് മുന്‍ ക്യാപ്റ്റന്‍

ആദ്യ ട്വന്റി20യില്‍ ഇന്ത്യ തോല്‍വിയിലേക്ക് വീണതിന് പിന്നാലെ ഇന്ത്യന്‍ കളിക്കാരുടെ ഫിറ്റ്‌നസ് ചോദ്യം ചെയ്ത് സല്‍മാന്‍ ബട്ട്
കെ എല്‍ രാഹുല്‍, രാഹുല്‍ ദ്രാവിഡ്/ഫോട്ടോ: എഎഫ്പി
കെ എല്‍ രാഹുല്‍, രാഹുല്‍ ദ്രാവിഡ്/ഫോട്ടോ: എഎഫ്പി

ലാഹോര്‍: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി20യില്‍ ഇന്ത്യ തോല്‍വിയിലേക്ക് വീണതിന് പിന്നാലെ ഇന്ത്യന്‍ കളിക്കാരുടെ ഫിറ്റ്‌നസ് ചോദ്യം ചെയ്ത് സല്‍മാന്‍ ബട്ട്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സൗത്ത് ആഫ്രിക്ക. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളുടെ താരങ്ങള്‍ ഇന്ത്യയേക്കാള്‍ മുന്‍പിലാണെന്ന് സല്‍മാന്‍ ബട്ട് പറഞ്ഞു. 

ലോകത്തിലെ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ക്രിക്കറ്റ് കളിക്കാരാണ് ഇന്ത്യയുടേത്. ഏറ്റവും കൂടുതല്‍ മത്സരവും അവര്‍ കളിക്കുന്നു. എന്തുകൊണ്ട് അവര്‍ക്ക് വലിയ ഫിറ്റ്‌നസ് ഇല്ല? സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് താരങ്ങള്‍ ഇന്ത്യന്‍ താരങ്ങളേക്കാള്‍ ഫിറ്റ്‌നസ് ഉള്ളവരാണ്. ചില ഇന്ത്യന്‍ താരങ്ങള്‍ക്ക് അമിത ഭാരമാണ്. ഫിറ്റ്‌നസ് നിലവാരം ഉയര്‍ത്താന്‍ അവര്‍ പരിശ്രമിക്കണം എന്നും സല്‍മാന്‍ ബട്ട് പറയുന്നു. 

ടീം ഇന്ത്യയുടെ ഫിറ്റ്‌നസ് മാതൃകാപരമല്ല. പരിചയസമ്പത്തുള്ള ചില താരങ്ങള്‍ക്ക് ഫിറ്റ്‌നസില്‍ അത്ര നിലവാരും പുലര്‍ത്താനാവുന്നില്ല. ഫിറ്റ്‌നസില്‍ കോഹ് ലി സഹതാരങ്ങള്‍ക്ക് മുന്‍പില്‍ മാതൃക സൃഷ്ടിച്ചിരുന്നു. രവീന്ദ്ര ജഡേജയുടേയും ഹര്‍ദിക്കിന്റേയും ഫിറ്റ്‌നസ് ഓക്കെയാണ്. എന്നാല്‍ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നീ കളിക്കാരുണ്ട്. ഉദാസീനനായാണ് രാഹുലിനെ ഇന്ന് കാണാനായത്. പിന്നെ ഋഷഭ് പന്ത്. ഇവരെല്ലാം ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ ഇന്ത്യ കൂടുതല്‍ ആക്രമണകാരികളാവും, സല്‍മാന്‍ ബട്ട് പറഞ്ഞു. 

ഫിറ്റ്‌നസിന് വലിയ പ്രാധാന്യമാണ് ടീം സെലക്ഷനില്‍ ബിസിസിഐ നല്‍കുന്നത്. യോ യോ ടെസ്റ്റ് പാസ് ആകുന്നവരെ മാത്രമാണ് ടീം സെലക്ഷനായി പരിഗണിക്കുക. യോ യോ ടെസ്റ്റില്‍ പാസ് ആകാത്തതിനെ തുടര്‍ന്ന് ടീമിലെ സ്ഥാനം പലര്‍ക്കും നഷ്ടമാവുകയും ചെയ്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com